കേന്ദ്ര മന്ത്രിയായ ശേഷം സുരേഷ് ഗോപി കേരളത്തിൽ എത്തി; കണ്ണൂരും കോഴിക്കോടും വിവിധ പരിപാടികളിൽ പങ്കെടുക്കും

കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം സുരേഷ് ഗോപി കേരളത്തിൽ എത്തി. കോഴിക്കോടും കണ്ണൂരും വിവിധ ക്ഷേത്രങ്ങളിൽ അദ്ദേഹം ഇന്ന് സന്ദർശനം നടത്തും. ഇന്നലെ രാത്രി കരിപ്പൂർ വിമാന താവളത്തിൽ എത്തിയ സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് ബി ജെ പി പ്രവർത്തകർ നൽകിയത്. ഇന്ന് രാവിലെ കോഴിക്കോട് തളി ക്ഷേത്രത്തിൽ ദർശനം നടത്തി. ചലച്ചിത്ര നിർമാതാവും പ്രമുഖ വ്യവസായിയുമായ അന്തരിച്ച പി.വി ഗംഗാധരന്റെ കോഴിക്കോടെ വീട് സന്ദർശിച്ചു. മാരാർജി ഭവനിൽ വെച്ച് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയുമുണ്ട്. അതിനു […]

Continue Reading

സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരും

സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരും. സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി അനുമതി നൽകി. ഇന്നലെ രാഷ്‌ട്രപതി ഭവാനിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. നേരത്തെ മന്ത്രിസ്ഥാനത്ത് ഒഴിയാൻ‌ സന്നദ്ധത അറിയിച്ച സുരേഷ് ​ഗോപിയുടെ ആവശ്യത്തെ പ്രധനമന്ത്രി അം​ഗീകരിച്ചില്ലായിരുന്നു. പിന്നീടാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരുന്നതിൽ സ്ഥിരീകരണം വന്നത്.

Continue Reading