മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ഗംഭീര മാസ് ചിത്രം; വൈറലായി ‘പാട്രിയറ്റ്’ ടീസർ

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. മലയാളസിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഇന്ന് റിലീസ് ചെയ്ത പാട്രിയേറ്റിന്റെ ടീസർ സോഷ്യൽമീഡിയയിൽ ഇതിനോടകം ഏറെ ശ്രദ്ധപിടിച്ചുപറ്റി. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം.

Continue Reading

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റു വാങ്ങി മോഹൻലാൽ. ഡൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു ചടങ്ങ് നടന്നത്. ഭാര്യയും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു. മികച്ച ദേശീയ നടനുള്ള പുരസ്‌കാരം വിജയരാഘവനും സഹനടിക്കുള്ള പുരസ്‌കാരം ഉർവ്വശിയും ഏറ്റു വാങ്ങി. ഇത്തരമൊരു നിമിഷം സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഫാൽക്കെ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം.

Continue Reading

ഭാഗ്യ സുരേഷ് വിവാഹിതയായി; മാലയെടുത്ത് കൊടുത്ത് പ്രധാനമന്ത്രി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകിയത് ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.

Continue Reading

മോഹൻലാൽ ചിത്രം ” നേര് ” യു എസിലും മുൻ നിരയിൽ

ലോകമെമ്പാടും നേരിന്റെ ആവേശം കൂടുന്നു. യുഎസിലും മോ​ഹൻലാൽ ചിത്രം ബോക്സോഫീസിൽ കുതിച്ചുയരുന്നു. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടികെട്ടിലൊരുങ്ങിയ ചിത്രം വെറും എട്ട് ദിവസം കൊണ്ടാണ് 50 കോടി കളക്ഷൻ സ്വന്തമാക്കിയത്. ആ​ഗോള തലത്തിൽ ഇതുവരെ 70 കോടിയിലധികം ചിത്രം നേടിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ 100 കോടി എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രവും മികച്ച പ്രക‌ടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്…….

Continue Reading
Mohanlal Talks About Controversies

എന്റെ സ്വഭാവം അങ്ങനെയാണ്; ഞാന്‍ വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണ്: മോഹന്‍ലാല്‍

വിവാദങ്ങളില്‍ നിന്ന് എപ്പോഴും മാറി നടക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ ശ്രമിക്കാറില്ലേയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതുതായി തിയേറ്ററിലെത്തുന്ന നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു അവതാരകന്‍ ഈ ചോദ്യം ചോദിച്ചത്.പൊതുബോധത്തിന് അനുസരിച്ച് നീങ്ങാന്‍ സാധിക്കാത്ത ഒരാളാണ് മോഹന്‍ലാല്‍ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും, അത് താങ്കളുടെ നിഷ്‌കളങ്കത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന വിലയിരുത്തലുണ്ടെന്നും അവതാരകന്‍ പറഞ്ഞു. ‘എന്റെ സ്വഭാവം അങ്ങനെയാണ്. അതിലും വലിയ കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. […]

Continue Reading
Mohanlal Talk About His Film Choosing And Antony Perumbavoor

എനിക്ക് ഇഷ്ട്ടമായ ആ സിനിമ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അത് ശരിയാവില്ല എന്ന് ആന്റണി പറഞ്ഞിട്ടുണ്ട്: മോഹന്‍ലാല്‍

ഒരു സിനിമയും ചെയ്യാൻ പറ്റാതെ പോയതിൽ തനിക്ക് പ്രയാസം തോന്നിയിട്ടില്ലായെന്നാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ പറയുന്നത്. നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന് പറയാൻ കഴിയില്ലെന്നും മോശമാകുന്ന സിനിമകളും നല്ല സിനിമകളും ഒരുപോലെ സംഭവിക്കുന്നതാണെന്നും മോഹൻലാൽ പറയുന്നു. ഒരു ഫിലിം ഇൻഡസ്ട്രി നിലനിൽക്കണമെങ്കിൽ എല്ലാ തരത്തിലുള്ള സിനിമകളും ഉണ്ടാവണമെന്നും പുതിയ ചിത്രം നേരിന്റെ ഭാഗമായി മീഡിയയോട് അദ്ദേഹം പറഞ്ഞു. ‘നമുക്കൊരു സിനിമ വേണ്ടെങ്കിൽ വേണ്ട എന്ന് തന്നെ പറയാമല്ലോ. എപ്പോഴും ഞങ്ങൾ ഞങ്ങളുടെ സിനിമ തന്നെയാണ് കൂടുതലും ചെയ്യാറുള്ളത്. […]

Continue Reading