മന്ത്രി സജി ചെറിയന്റെ വാക്കുകൾ ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചു ;ഇത്ര അപമാനിച്ച പ്രസ്താവന ഉണ്ടായിട്ടില്ലെന്ന് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: ബിഷപ്പുമാർക്ക് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചെന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമീപകാലത്തു ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവനയുണ്ടായിട്ടില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സജി ചെറിയാന്റെ വാക്കുകൾ ക്രൈസ്തവ സമൂഹം ദുഃഖത്തോടെയാണു കേട്ടത്. ക്രൈസ്തവ സമൂഹത്തെ ഇത്രകണ്ട് അപമാനിച്ച പ്രസ്താവന സമീപകാലത്തു വേറെയാരും നടത്തിയിട്ടില്ല.

Continue Reading