മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ഗംഭീര മാസ് ചിത്രം; വൈറലായി ‘പാട്രിയറ്റ്’ ടീസർ

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. മലയാളസിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഇന്ന് റിലീസ് ചെയ്ത പാട്രിയേറ്റിന്റെ ടീസർ സോഷ്യൽമീഡിയയിൽ ഇതിനോടകം ഏറെ ശ്രദ്ധപിടിച്ചുപറ്റി. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം.

Continue Reading

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം: തുടക്കം കുറിക്കാന്‍ മമ്മൂട്ടിയെത്തും

തിരുവനന്തപുരം: പ്രതിഭകള്‍ സംഗമിക്കുകയും ചിന്തകളും ആശയങ്ങളും ജ്വലിക്കുകയും ചെയ്യുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ അഞ്ചാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്യാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തും. ഫെബ്രുവരി എട്ടിന് മൂന്നുമണിക്ക് തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

Continue Reading

ഭാഗ്യ സുരേഷ് വിവാഹിതയായി; മാലയെടുത്ത് കൊടുത്ത് പ്രധാനമന്ത്രി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകിയത് ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.

Continue Reading