സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക്മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയായ 10 വയസുകാരിക്കും,രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ 10 വയസുകാരിയുടെ രോഗം ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Continue Reading

2.78 കോടിയുടെ റേഷൻ ഭക്ഷ്യ സാധനങ്ങൾ കാണ്മാനില്ല; സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്

മലപ്പുറം: സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച ഭക്ഷ്യസാധനങ്ങൾ കാണാതായതായി ഇന്റേണൽ ഓഡിറ്റ് വിഭാഗം കണ്ടെത്തി. രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ സാധനങ്ങളാണ് കാണാതായത്. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻ എഫ് എസ് എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്. ഡിപ്പോ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സപ്ലൈകോയിലെ 8 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

Continue Reading

മലപ്പുറത്ത് മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം; ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്ത് ജനക്കൂട്ടം

മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം പരിപാടി നിർത്തി വച്ചതാണ് സംഷർഷത്തിനിടയാക്കിയത്. റീഫണ്ട് ആവശ്യപ്പെട്ടത് നൽകാതായതോടെ ജനം അക്രമാസക്തരാവുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു. മ്യുസിക്ക് ഫെസ്റ്റ് നടത്തിത് അനുമതി ഇല്ലാതെയാണെന്ന് പൊലീസ് പറയുന്നു.

Continue Reading