അടുത്ത മാസം മെട്രോ തൃപ്പൂണിത്തുറയിൽ എത്തും…

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറയിലേക്കുള്ള റൂട്ട് അടുത്തമാസം പ്രവര്‍ത്തന സജ്ജമാകുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ. ഇതോടെ ആദ്യഘട്ടം പൂര്‍ത്തിയാകും. ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‍റെ നിര്‍മാണക്കരാര്‍ അടുത്തമാസം നല്‍കും. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്‍റെ അവസാന റീച്ച് ആയ എസ്.എന്‍ ജംക്‌ഷന്‍– തൃപ്പൂണിത്തുറ റൂട്ടില്‍ സാങ്കേതിക പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണത്തിന് മൂന്ന് കമ്പനികള്‍ നല്‍കിയ ടെന്‍ഡറുകളുടെ സാങ്കേതിക പരിശോധന പുരോഗമിക്കുകയാണ്. സാമ്പത്തിക പരിശോധന പൂര്‍ത്തിയാക്കിയശേഷം അടുത്തമാസം കരാര്‍ നല്‍കാനാണ് നീക്കം.

Continue Reading