ലെബനനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ 492 പേർ മരിച്ചു
ബെയ്‌റൂട്ട്: ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ 35 കുട്ടികളും 58 സ്ത്രീകളും ഉണ്ട്. 1645 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദക്ഷിണ ലബനോനിൽ ഇസ്രയേൽ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടത്. 300 ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രയേൽ ബോംബിട്ട് തകർത്തത്. ജനങ്ങൾ ഒഴിഞ്ഞു പോകണമെന്നറിയിച്ചുള്ള 80000 ലേറെ ഓട്ടോമേറ്റഡ് കോളുകളാണ് ഇസ്രായേൽ നൽകിയത്. ടെക്സ്റ്റ് മെസ്സേജുകളും നൽകി.
Continue Reading