സിക്കിമിൽ ശക്തമായ മണ്ണിടിച്ചിലും മഴയും; നാല് മരണം, മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക്: സിക്കിമിലെ യാങ്‌താങ്ങിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വീടുകൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സിക്കിമിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. പ്രദേശത്ത് മഴ തുടരുകയാണ്.

Continue Reading

താമരശ്ശേരി ചുരത്തിൽ ചെറിയ വാഹനങ്ങൾ ഒറ്റവരിയായി കടത്തി വിടും

കോഴിക്കോട്: മണ്ണിടിച്ചിൽ ഉണ്ടായ താമരശ്ശേരി ചുരത്തിൽ കളക്ടർ പരിശോധന നടത്തി. നിലവിൽ ചുരം റോഡ് വഴി ചെറിയ വാഹനങ്ങൾ ഒറ്റ വരിയായി കടത്തി വിടാനാണ് തീരുമാനം. ഭാരം കൂടിയ വാഹനങ്ങളും ബസുകളും ഇപ്പോൾ കടത്തി വിടണ്ട എന്നാണ് അറിയിച്ചിരിക്കുന്നത്. സോയില്‍ സര്‍വേയും ജിയോളജി വിഭാഗത്തിന്റെ പരിശോധനയും നടത്തിയ ശേഷം ഉച്ച കഴിഞ്ഞ് മറ്റ് വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യം പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Continue Reading

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ

വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. കനത്ത മഴയിൽ ചുരം റോഡിലേക്ക് വലിയ പാറകഷ്ണങ്ങൾ വന്നു വീണതു മൂലം ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. വയനാട് ലക്കിടിയിലും താമരശ്ശേരി അടിവാരത്തും രാവിലെ മുതൽ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. മണ്ണിടിച്ചിൽ തുടരുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റോഡ് പൂർണമായും അടച്ചിടുകയാണെന്ന് കളക്ടർ അറിയിച്ചു.

Continue Reading

വയനാട്ടിൽ ഇന്ന് എൽ ഡി എഫ് , യു ഡി എഫ് ഹർത്താൽ

വയനാട്: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് യു ഡി എഫ് , എൽ ഡി എഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരുമുന്നണികളും അറിയിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായാണ് യു ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലതെന്നുൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരായാണ് എൽ ഡി എഫ് ഹർത്താൽ.

Continue Reading