കെ എസ് ആർ ടി സി ബസ് പുറപ്പെടാൻ വൈകിയാൽ ടിക്കറ്റ് തുക തിരികെ നൽകും

കെ എസ് ആർ ടി സി ബസ് വൈകിയത് മൂലം യാത്ര മുടങ്ങിയാൽ ടിക്കറ്റ് തുക തിരികെ ലഭിക്കും. 2 മണിക്കൂറിൽ കൂടുതൽ ബസ് പുറപ്പെടാൻ വൈകിയാലും, മുടങ്ങിയാലും ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടാം . 24 മണിക്കൂറിനുള്ളിൽ തുക തിരികെ നൽകും. യാത്രയിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഉദ്യോഗസ്ഥരിൽ നിന്നും പിഴ ചുമത്തും. റിസെർവഷൻ സംവിധാനത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ സേവനദാതാക്കളിൽ നിന്നും പിഴ ഈടാക്കുകയും അത് ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യും.

Continue Reading

പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെ എസ് ആർ ടി സി

തിരുവനന്തപുരം: യാത്രക്കാർക്കു മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന് വേണ്ടി ബസിൽ ലഘു ഭക്ഷണം നൽകാനുള്ള പദ്ധതി ആരംഭിക്കാനൊരുങ്ങി കെ എസ് ആർ ടി സി. ഇതിൻ്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനായി ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ /വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നുവെന്ന് കെ എസ് ആർ ടി സി അറിയിച്ചു.

Continue Reading

ശുദ്ധജല വിതരണ പദ്ധതിയുമായി കെ എസ് ആർ ടി സി ; ലിറ്ററിന് 15 രൂപ

തിരുവനന്തപുരം: യാത്രക്കാർക്ക് ശുദ്ധജലം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി കെ എസ് ആർ ടി സി. ഒരു ലിറ്ററിന് 15 രൂപ നിരക്കിലാണ് വിതരണം. സർക്കാർ സംരംഭമായ ഹില്ലി അക്വ യുമായി ചേർന്നാണ് പദ്ധതി നടത്തുന്നത്. കെ എസ് ആർ ടി സി സ്റ്റാന്റുകളിലും ശുദ്ധജലം ഉറപ്പാക്കും.

Continue Reading

മേയർ ആര്യ രാജേന്ദ്രനും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

KSRTC ഡ്രൈവർ യെദുവിന്റെ പരാതിയിൽ മേയർ ആര്യ ഭർത്താവ് സച്ചിൻ ദേവ് എം എൽ എ യ്ക്കു മെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. കോടതി ഇടപെടലിനെ തുടർന്നാണ് നടപടി. സച്ചിൻ ദേവ് എം എൽ എ ബസിൽ അതിക്രമിച്ചു കയറുകയും സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് സ്വാധീനം ഉപയോഗിച്ചു നശിപ്പിച്ചെന്നുമാണ് എഫ് ഐ ആർ.

Continue Reading

പെൻഷൻ ലഭിച്ചിട്ട് മൂന്നുമാസം; വിരമിച്ചവരെ തിരിഞ്ഞുനോക്കാതെ കെഎസ്ആര്‍ടിസി

കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷൻ ലഭിച്ചിട്ട് മൂന്നുമാസം. സഹകരണ ബാങ്കുകൾ വഴി പെൻഷൻ വിതരണത്തിനുള്ള കരാർ നീട്ടിയെങ്കിലും ധനവകുപ്പ് കുടിശിക തീർക്കാത്ത പശ്ചാത്തലത്തിലാണ് പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്നത്

Continue Reading

കെ എസ് ആർ ടി സി യിൽ ശമ്പളം രണ്ടു ഗഡുക്കളായി നൽകും ; ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകുമെന്ന് ഹൈക്കോടതി. ആദ്യഗഡു പത്താം തിയതിക്ക് മുന്‍പും രണ്ടാമത്തേത് 20–ാം തിയതിക്ക് മുന്‍പും നല്‍കും.എല്ലാമാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി.

Continue Reading

കുട്ടി ബസ് വരുന്നു :ഗൂഗിൾ പേയും ; പുതിയ പ്ലാനുമായി ഗണേഷ് കുമാർ

തിരുവനന്തപുരം : കെഎസ്ആര്‍ടിസി നഷ്ടത്തില്‍ ആണെന്നും , ജീവനക്കാർക്ക് ശമ്പളമില്ല എന്നതും കുറേ കാലമായി കേള്‍ക്കുന്ന വാര്‍ത്തകളാണ്‌ . മന്ത്രിമാരും സര്‍ക്കാരുകളും മാറി വന്നെങ്കിലും കെഎസ്ആര്‍ടിസിയുടെ ദുരിതം മാത്രം മാറിയില്ല. അയല്‍ സംസ്ഥാനങ്ങളില്‍ സൗജന്യം വാരിക്കോരി നല്‍കി ബസുകള്‍ ഓടുമ്പോള്‍ എന്തുകൊണ്ട് കേരളത്തില്‍ മാത്രം നഷ്ടക്കണക്ക് എന്ന ചോദ്യം എല്ലാ മലയാളികളും ഉന്നയിക്കുന്നതാണ്. സ്വകാര്യ ബസ് മുതലാളിമാർ ഇത് ഏറ്റെടുക്കാൻ തയ്യാറായി രംഗത്തുവന്നത് സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്ത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കെഎസ്ആര്‍ടിസി ലാഭത്തിലാക്കാനുള്ള പദ്ധതിയും […]

Continue Reading

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ. ഇന്നലെ വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി.

Continue Reading