മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം

കോട്ടയം: മലരിക്കലിൽ അഴക് വിരിച്ച് വീണ്ടും ആമ്പൽ വസന്തം. നീണ്ടു കിടക്കുന്ന ഈ പാടത്തെ വിസ്മയ കാഴ്ച്ച കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. 2450 ഏക്കർ പാടശേഖരങ്ങളിലായിട്ടാണ് ആമ്പൽ വിരിഞ്ഞ് നിൽക്കുന്നത്. വേമ്പനാട് കായലിനോട് ചേർന്നുള്ള തിരുവാർപ്പ് പഞ്ചായത്തിലാണ് ഇതുള്ളത്. ജില്ലാ കളക്ടർ ജോൺ വി സാമുവേൽ മലരിക്കൽ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. രാവിലെ 6 മുതൽ 10 വരെയാണ് ആമ്പൽ വസന്തം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. വള്ളത്തിൽ പോയി ആമ്പൽ ഭംഗി ആസ്വദിക്കുകയും പൂക്കൾ പറിക്കാനും […]

Continue Reading

അരുവിക്ക് നടുവിലായി ഒരു ക്ഷേത്രം; റീൽസിലൂടെ വൈറലായതോടെ സഞ്ചാരികളുടെ ഒഴുക്ക്

കോട്ടയം: ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരിക്ക് സമീപമുള്ള കളത്തൂരിൽ അരുവിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അരുവിക്കൽ ശ്രീ ശിവ സുബ്രമഹ്‌ണ്യ സ്വാമി ക്ഷേത്രം. എല്ലാവർക്കും സുരക്ഷിതമായി ഇറങ്ങാൻ സാധിക്കുന്ന വെള്ളച്ചാട്ടമാണ് അരുവിക്കൽ ക്ഷേത്രത്തിനു സമീപമുള്ളത്. സോഷ്യൽ മീഡിയയിലെ റീൽസ് വഴി കണ്ട് ജില്ലക്ക് അകത്തു നിന്നും പുറത്തു നിന്നും നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. പ്രകൃതി ഭംഗി ആസ്വദിക്കാനും കൂടിയാണ് ആളുകൾ ഇവിടെ എത്തുന്നത്.

Continue Reading

75 ൻ്റെ നിറവിൽ അക്ഷരനഗരി

കോട്ടയം: പടിഞ്ഞാറു വേമ്പനാട്ട് കായലും കിഴക്ക് മലനിരകളുമായിട്ടുള്ള കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്തിനു ഇന്ന് 75 വയസ്. രാഷ്ട്രീയത്തിലും സാമൂഹ്യ സാംസ്‌കാരിക രംഗത്തും കോട്ടയത്തിനു പാരമ്പര്യമുണ്ട്. അയിത്തത്തിനെതിരെ ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹ സമരം നടന്നതും കോട്ടയത്തു തന്നെ.

Continue Reading

കോട്ടയത്ത് പക്ഷിപ്പനി; കോഴി വിൽപ്പനയ്ക്ക് നിരോധനം

കോട്ടയം: മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കളക്ടർ വി. വിഘ്‌നേശ്വരി അറിയിച്ചു. കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴികളിൽ എച് 5 എൻ 1 കണ്ടെത്തിയത്. സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര് ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്കരിക്കും. ഒരു കിലോമീറ്റർ മുതൽ പത്ത് കൊലോമീറ്റർ വരെ ചുറ്റളവിലുള്ള മേഖല നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ വാർഡുകളിൽ 7 […]

Continue Reading