കൊല്ലത്ത് ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

കൊല്ലം: കൊല്ലം കടയ്ക്കൽ മണ്ണൂർ സ്വദേശി വേലായുധന്റെ വീടിനു ഇടിമിന്നലേറ്റു. മിന്നലേറ്റ് സ്വിച്ച് ബോർഡുകളും ഇലക്ട്രിക്ക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ടി വി യും കത്തി നശിച്ചു. കഴിഞ്ഞ ദിവസം കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് ജോലിക്കാർ മരിച്ചു.

Continue Reading

തല ചായ്ക്കാം സ്വസ്ഥമായി; തോട്ടം തൊഴിലാളികള്‍ക്ക് ‘സ്വപ്ന വീട്’ സമ്മാനിച്ച് ഉടമ

അടിസ്ഥാനസൗകര്യങ്ങളില്ലാതെ കുടുസുമുറികളില്‍ കഴിഞ്ഞ തോട്ടം തൊഴിലാളികള്‍ക്ക് സ്വപ്നവീട് സമ്മാനിച്ചിരിക്കുകയാണ് കൊല്ലത്തെ ഒരു തോട്ടം ഉടമ. തെന്മലയിലെ റിയ എസ്റ്റേറ്റ് ഉടമ ജി.എം.ജെ. തമ്പിയാണ് 26 വീടുകള്‍ നിര്‍മിച്ച് തൊഴിലാളികള്‍ക്ക് നല്‍കിയത്. സ്വന്തം പേരില്‍ അഞ്ചു സെന്‍റ് സ്ഥലവും മനോഹരമായ വീടും ലഭിച്ചതോടെ തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി.

Continue Reading

കലോത്സവത്തിന് ഇന്ന് സമാപനം ; സ്വർണ കപ്പിനായി പോരാട്ടം മുറുകുന്നു

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്‍റാണുള്ളത്. കണ്ണൂരിന് 892ഉം. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും സ്വർണക്കപ്പെന്ന സ്വപ്നം പാലക്കാട്ടെ കുട്ടികളും ഉപക്ഷിച്ചിട്ടില്ല. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ […]

Continue Reading

ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത ; 3 ജില്ലകളിൽ യെല്ലോ അലേർട്

സംസ്ഥാനത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച […]

Continue Reading

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോരാട്ടം കടുക്കുന്നു ; ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിൽ

കൊല്ലം:സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നിൽ. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് അറുപത് ഇനങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കൻഡറി വിഭാഗം നാടകവുമാണ് ഗ്ലാമർ ഇനങ്ങൾ. മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം ചില വേദികളിൽ മത്സരങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. […]

Continue Reading