കൊച്ചി കപ്പൽശാലയ്‌ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ; വമ്പൻ നിർമ്മാണങ്ങൾ പണിപ്പുരയിൽ
കൊച്ചി കപ്പൽശാലയ്‌ക്ക് 500 കോടി രൂപയുടെ യൂറോപ്യൻ കരാർ. സമുദ്രത്തിൽ പ്രവർത്തിക്കുന്ന സർവീസ് ഓപ്പറേഷൻ വെസൽ (എസ്.ഒ.വി) വിഭാഗത്തിൽപ്പെടുന്ന ഹൈബ്രിഡ് കപ്പലാണ് കൊച്ചിൻ ഷിപ്യാർഡിൽ നിർമിച്ച് നൽകുക. സമുദ്ര മേഖലയിൽ നിലയുറപ്പിച്ച് കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ഈ കപ്പൽ ഉപയോഗിക്കുക. മറ്റൊരു കപ്പൽ കൂടി നിർമ്മിച്ച് നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്. ഡീസലിന് പുറമേ വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഈ കപ്പൽ പരിസ്ഥിതി മലിനീകരണം വൻ തോതിൽ ലഘൂകരിക്കാനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading