കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തുടക്കം; കലൂർ മുതൽ കാക്കനാട് വരെ

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തിലെ പാത. ഇന്ന് രാവിലെ കുന്നുംപുറത്ത് പൈലിങ് ജോലികൾ ആരംഭിച്ചു. നീണ്ട കാലത്തെ ചർച്ചകൾക്കൊടുവിലാണ് കാക്കനാട് ഭാഗത്തേക്ക് മെട്രോയുടെ നിർമാണത്തിന് തുടക്കം കുറിക്കുന്നത്. 1957 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്. 2026 മാർച്ചിനു മുൻപ് പണി പൂർത്തീകരിക്കുമെന്നാണ് കെ എം ആർ എൽ വ്യക്തമാക്കുന്നത്.

Continue Reading

അടുത്ത മാസം മെട്രോ തൃപ്പൂണിത്തുറയിൽ എത്തും…

കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറയിലേക്കുള്ള റൂട്ട് അടുത്തമാസം പ്രവര്‍ത്തന സജ്ജമാകുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ. ഇതോടെ ആദ്യഘട്ടം പൂര്‍ത്തിയാകും. ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‍റെ നിര്‍മാണക്കരാര്‍ അടുത്തമാസം നല്‍കും. കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്‍റെ അവസാന റീച്ച് ആയ എസ്.എന്‍ ജംക്‌ഷന്‍– തൃപ്പൂണിത്തുറ റൂട്ടില്‍ സാങ്കേതിക പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിര്‍മാണത്തിന് മൂന്ന് കമ്പനികള്‍ നല്‍കിയ ടെന്‍ഡറുകളുടെ സാങ്കേതിക പരിശോധന പുരോഗമിക്കുകയാണ്. സാമ്പത്തിക പരിശോധന പൂര്‍ത്തിയാക്കിയശേഷം അടുത്തമാസം കരാര്‍ നല്‍കാനാണ് നീക്കം.

Continue Reading

കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനി വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം ; ടിക്കറ്റ് നിരക്കിലും ഇളവ്

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാർക്ക് ഇനി വാട്‌സ്ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. പുതിയതായി ആരംഭിച്ച ഈ സംവിധാനം കെ.എം.ആർ.ആൽ ആസ്ഥാനത്ത് നടി മിയ ഉദ്ഘാടനം ചെയ്തു. കെ.എം.ആർ.എൽ എംഡി ലോക്‌നാഥ് ബെഹ്‌റയും ചടങ്ങിൽ പങ്കെടുത്തു. 9188 9574 88 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 9188 9574 88 എന്ന വാട്‌സ്ആപ്പ് നമ്പറിലേയ്‌ക്ക് ഒരു ‘ഹായ്’ സന്ദേശമയയ്‌ക്കുക. തുടർന്ന് ടിക്കറ്റ് ബുക്കിംഗ് നിർദ്ദേശങ്ങൾ ലഭിക്കും. ശേഷം യാത്രക്കാരുടെ എണ്ണവും യാത്ര ചെയ്യുന്ന റൂട്ടും […]

Continue Reading