കൊച്ചിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് സീപോർട് എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിരവധി സ്കൂൾ വിദ്യാർഥികൾക്കും യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Continue Reading

സംസ്ഥാനത്തെ നഗരങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ ഇനി കഷ്ടപെടണ്ട; പുതിയ അപ്ലിക്കേഷൻ വരുന്നു

കൊച്ചി: നഗരങ്ങളിൽ എത്തിയാൽ ഇനി വാഹനം പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടണ്ട. ഗതാഗത സംവിധാനത്തിലും ടൂറിസത്തിലും മാതൃകയായി കേരളത്തിൽ പുതിയ പാർക്കിംഗ് ആപ്പ് വരുന്നു. ഇതിനായി കൊച്ചി മെട്രോപോളിൻ ട്രാൻസ്‌പോർട് അതോറിറ്റി മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കുകയാണ്. എറണാകുളം ജില്ലയിലാണ് ഇത് പരീക്ഷിക്കുന്നത്. പിന്നീട് മറ്റ് ജില്ലകളിലേക്ക് നടപ്പാക്കും. മുൻകൂട്ടി പണം അടച്ച് പാർക്കിംഗ് സ്ലോട്ട് ബുക്ക് ചെയ്യാം. സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ടുകൾക്കും ആപ്പിൽ ചേരാം.

Continue Reading

കാക്കനാട് ഡി. എൽ. എഫ് ഫ്ലാറ്റിൽ നൂറിലേറെ പേർക്ക് ഭക്ഷ്യ വിഷ ബാധ

കൊച്ചി: കാക്കനാട് ഡി. എൽ. എഫ് ഫ്ലാറ്റിൽ താമസിക്കുന്ന നൂറോളം ആളുകൾ ഭക്ഷ്യ വിഷബാധ മൂലം ചികിത്സ തേടി. ഛർദിലും വയറിളക്കവുമായിരുന്നു ലക്ഷണങ്ങൾ. കുട്ടികളെയും പ്രായമായവരെയും ഇത് ബാധിച്ചു. കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. അനുവദനീയമായ അളവിൽ കൂടുതൽ ബാക്റ്റീരിയകൾ വെള്ളം പരിശോധിച്ചപ്പോൾ ആരോഗ്യവകുപ്പ് കണ്ടെത്തി. ഫ്ളാറ്റിലെ ജല സ്രോതസ്സുകൾ എല്ലാം അടച്ച് ടാങ്കർ വഴിയാണ് ഇപ്പോൾ വെള്ളം എത്തിച്ചു നൽകുന്നത്.

Continue Reading

കനത്ത മഴയിൽ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിൽ

എറണാകുളം: ഇന്നലെ ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിൽ കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, കാക്കാനട് മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കാണ് അനുഭവപ്പെട്ടത്. കാക്കനാട് ഇൻഫോപാർക്കിനുള്ളിൽ ഉണ്ടായ ശക്തമായ വെള്ളക്കെട്ട് വലിയ ഗതാഗതകുരുക്കാണ് ഉണ്ടാക്കിയത്. രവിപുരത് മാലിന്യങ്ങൾ റോഡിലൂടെ ഒഴുകി നിറഞ്ഞു. കളമശ്ശേരി ഭാഗത്ത് ഒട്ടേറെ വീടുകളിൽ വെള്ളം കയറി. അപ്രതീക്ഷിതമായി കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ഇനി കൈയ്യിൽ കാശില്ലാതെയും യാത്ര ചെയ്യാം; ഡിജിറ്റലായി കൊച്ചി

കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോകൾ ഡിജിറ്റലായി. ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും യൂപിഐ ആപ്പുകൾ ഉപയോഗിച്ചും ഇനി യാത്രക്കൂലി നൽകാം. കൊച്ചി വൺ കാർഡും ഉപയോഗിക്കാം. ഇതിനായി ഓട്ടോറിക്ഷകളിൽ പി.ഓ.എസ് മെഷീനുകൾ സജ്ജമാക്കി. സേവനങ്ങൾ ഇന്ന് മുതൽ പ്രാവർത്തികമാകും.

Continue Reading

ബജറ്റ് 2024 : കൊച്ചിക്കായി നിരവധി പദ്ധതികൾ

വാണിജ്യ നഗരമായ കൊച്ചിക്കായി സംസ്ഥാന ബജറ്റിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയുടെ വികസനത്തിന് കരുത്ത് പകരുന്നവയാണ് പദ്ധതികൾ. സമഗ്രവികസനം ഉറപ്പാക്കുന്ന സർക്കാരിന്റെ ബജറ്റിൽ കൊച്ചിക്ക് മുതൽക്കൂട്ടാകുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിൽ അന്താരാഷ്ട്രവാണിജ്യ സമുച്ചയത്തിനായി 2152 കോടി രൂപയാണ് അനുവദിച്ചത്. 17.9 ഏക്കറിൽ എൻബിസിസി ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി. കൊച്ചി മെട്രോ കലൂർ-കാക്കനാട് രണ്ടാം ഘട്ട നിർമ്മാണത്തിനായി 239 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.

Continue Reading

സ്വകാര്യഭൂമിയിലെ മാലിന്യം നീക്കണം; ചുമതല മുന്‍സിപ്പാലിറ്റിക്കെന്ന് കോടതി…

കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സ്വകാര്യഭൂമിയിലാണെങ്കിലും അത് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം മുനിസിപ്പാലിറ്റിക്കുണ്ടെന്ന് ഹൈക്കോടതി. കൊച്ചി മെട്രോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തള്ളിയിരിക്കുന്ന മാലിന്യങ്ങൾ ഒരുമാസത്തിനകം നീക്കണമെന്ന ഉത്തരവിലാണ് കോടതിയുടെ നിർണായക നിരീക്ഷണം. കൊച്ചി മെട്രോ റെയിൽ കാക്കനാട് പാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്താണ് അനധികൃതമായി ആളുകൾ മാലിന്യം തളളിയിരുന്നത്. അധികാരപരിധിയിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് നഗരസഭയുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. മാലിന്യങ്ങൾ സ്വകാര്യഭൂമിയിലാണെങ്കിൽപ്പോലും അത് നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനത്തിന് ചുമതലയുണ്ടെന്നും കോടതി വ്യക്തമാക്കി.

Continue Reading

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; അര ലക്ഷം പേർ അണി നിരക്കുന്ന റോഡ് ഷോ ഇന്ന്

കൊച്ചി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. വൈകുന്നേരം ആറരയോടെ ഹെലികോപ്റ്റർ മാർ​ഗം കൊച്ചിയിലെ ദക്ഷിണ നാവികസ്ഥാനത്ത് എത്തും. രാത്രി ഏഴോടെയാകും റോഡ് ഷോ. ഏകദേശം അരലക്ഷത്തോളം പേരാകും റോഡ്ഷോയിൽ അണിനിരക്കുക. കെപിസിസി ജം​ഗ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംഗ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തുന്ന തരത്തിൽ ഒരു കിലോമീറ്റ‌ർ റോഡ് ഷോയാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ​ഗസ്റ്റ് ഹൗസിലാണ് താമസം സജ്ജീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് […]

Continue Reading