സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാകും തുലാവ‍ർഷം ആദ്യമെത്തുക. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴയുണ്ടാകും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവർഷം […]

Continue Reading

അമൃതപുരിയിൽ ആഘോഷമായി അമ്മയുടെ 70-ാം പിറന്നാൾ

കൊല്ലം: ലോകത്തിന്റെ മുഴുവൻ പ്രതിനിധികളും അണിനിരന്ന ആഘോഷങ്ങളുമായി അമൃതപുരിയിൽ മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനം . ചൊവ്വാഴ്ച രാവിലെ 5 ന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരഭിച്ചത്. 7 ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സത്‌സംഗം നടന്നു. അമ്മയുടെ സാന്നിധ്യം ഓരോ മേഖലയെയും മികവുറ്റതാക്കുന്നു. അമ്മയുടെ നേതൃത്വത്തില്‍ നടന്ന സി 20 സമ്മേളനം പോലും അതിന്‍റെ ഉദാഹരണമെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. അമ്മയുടെ പങ്കിനെ ആശ്ചര്യത്തോടെയാണ് ലോക സമൂഹം […]

Continue Reading

വന്യജീവി വാരാഘോഷം: പ്രവേശന ഫീസ് ഒഴിവാക്കി

തിരുവനന്തപുരം: വന്യജീവി വാരാഘോഷം (2023)നോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശനത്തിനുള്ള ഫീസ് (entry fee) ഒഴിവാക്കി . ഇത്തരം കേന്ദ്രങ്ങളിൽ നൽകിവരുന്ന മറ്റു സേവനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകൾ ബാധകമായിരിക്കും.

Continue Reading

പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു; മൂന്നുപേർ പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു.കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധം നിറയ്ക്കാൻ എത്തുമ്പോഴാണ് അപകടം ഉണ്ടായത്.

Continue Reading

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം രാത്രിയോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമര്‍ദം […]

Continue Reading

ഡിപോൾ പബ്ലിക് സ്കൂളിലെ Pre KG കുട്ടികളുടെ പ്രവേശനോദ്ഘാടനം വർണ്ണാഭമായി

കുറവിലങ്ങാട്: ഡി പോൾ പബ്ലിക് സ്കൂളിലെ Pre KG കുട്ടികളുടെ പ്രവേശനോദ്ഘാടനം വർണ്ണാഭമായി. ചിരിച്ചും തിമിർത്തും ചിണുങ്ങിയും പിണങ്ങിയും കുറവിലങ്ങാട് ഡി പോൾ പബ്ളിക് സ്കൂളിലെ കുരുന്നുകളുടെ ആദ്യ ദിനം ആഘോഷദിനമായി. മൂന്ന് വയസുള്ള കുട്ടികളുടെ മനസറിഞ്ഞ് അവർക്കനുയോജ്യമായ രീതിയിൽ രൂപകല്പന ചെയ്ത ഡി പോൾ പബ്ളിക് സ്കൂളിലെ Pre KG ക്ലാസുകളിലേക്കുള്ള പ്രവേശനോദ്ഘാടനം സ്കൂൾ മാനേജർ ഫാ.ജോമോൻ കരോട്ടുകിഴക്കേൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ.സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ മാതാപിതാക്കൾക്കുള്ള സന്ദേശം നൽകി.   ബർസാർ ഫാ. അലോഷ്യസ് […]

Continue Reading