സംസ്ഥാനത്തെ റെയിൽ ഗതാഗതം കൂടുതൽ വികസിക്കും; ബജറ്റിൽ വകയിരുത്തിയത് 2,744 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും കൂടുതൽ തുക മാറ്റിവച്ച ബജറ്റാണ് ഇത്തവണത്തെ ഇടക്കാല ബജറ്റെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ 2,744 കോടി രൂപയാണ് കേരളത്തിന് വകയിരുത്തിയത്. പാത ഇരട്ടിപ്പിക്കൽ, ട്രാക്ക് നവീകരണം, സ്റ്റേഷൻ വികസനം, തുടങ്ങിയ വികസന പ്രവർത്തനങ്ങളാകും കേരളത്തിൽ നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 35 സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിലുള്ളത്. ഇവ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Continue Reading