വടകരയിൽ സുരക്ഷാ വലയമൊരുക്കി പോലീസ്

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസമായ ചൊവ്വാഴ്ച കനത്ത സുരക്ഷയാണ് വടകരയിൽ ഒരുക്കുന്നത് എന്ന് റൂറൽ എസ്. പി. ഡോ . അരവിന്ദ് സുകുമാർ പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ശക്തമായ നടപടിയെടുക്കും. 1600 ഓളം പോലീസുകാരാണ് രംഗത്തിറങ്ങുന്നത്. വയനാട് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ താമരശ്ശേരിയിലും സുരക്ഷയേർപ്പെടുത്തും.

Continue Reading

ഓപ്പറേഷൻ ആഗ്; സംസ്ഥാനത്ത് ഗുണ്ടാ ആക്രമണത്തിനെതിരെ പ്രത്യേക പരിശോധനയുമായി പോലീസ്

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകമായിരിക്കുകയാണ് . ഈ സാഹചര്യത്തിൽ ഓപ്പറേഷൻ ആഗ് എന്ന പേരിൽ പ്രത്യേക പരിശോധനയുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. പിടികിട്ടാപ്പുള്ളികൾ, കേസിൽ ഒളിവിൽകഴിയുന്നവർ തുടങ്ങിയ ആളുകളെ പിടിക്കാനാണ് ഓപ്പറേഷൻ ആഗിലുടെ പോലീസ് ലക്ഷ്യമിടുന്നത്. പുലർച്ചെ 4 മുതലാണ് പരിശോധന ആരംഭിച്ചത്.

Continue Reading

വിദ്യാര്‍ഥി സംഘര്‍ഷം: മഹാരാജാസ് കോളജ് അടച്ചു…

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്യാംപസില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്മാന് കുത്തേറ്റിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉൾപ്പെടെ കഴിഞ്ഞ കുറേ ദിവസങ്ങളായി കോളജിൽ നിലനിന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് അക്രമം ഉണ്ടായത്.

Continue Reading

സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 201 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ 23,753 പേർക്ക് നഷ്ടമായത് 201 കോടി രൂപയാണ്. ഇതിൽ 3394 പേർക്ക് 74 കോടി രൂപ നഷ്ടമായത് ട്രേഡിം​ഗ് തട്ടിപ്പിലൂടെയാണ്. ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പറുകളും 239 സോഷ്യൽ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പോലീസ് സൈബർ വിഭാഗം ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരികെ പിടിക്കാൻ സാധിച്ചിട്ടുണ്ടെന്ന് കേരള പോലീസ് വ്യക്തമാക്കി.

Continue Reading
Narendra Modi

പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; സുരക്ഷാ പരിശോധന ശക്തമാക്കി പോലീസ്

ണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. നാളെ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഗുരുവായൂർ സന്ദർശനവും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

Continue Reading