തിരുവോണം ബമ്പർ നറുക്കെടുപ്പ് ശനിയാഴ്‌ച

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് നാളെ അറിയാം. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്‌ ശനിയാഴ്‌ച പകൽ രണ്ടിന്‌ തിരുവനന്തപുരത്ത് നടക്കും. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായും വില്പന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ നേരത്തെ നറുക്കെടുപ്പ് തീയതി മാറ്റി വെച്ചിരുന്നു.

Continue Reading

ലോട്ടറിക്ക് 40% ജി എസ് ടി; 5000 രൂപയുടെയും 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം കുറയും

ലോട്ടറിക്ക് 40% ജി എസ് ടി ഏർപ്പെടുത്തും. ഏജന്റ് കമ്മീഷനും ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും കുറച്ചു. ഒരു കോടിയിലധികം തുക സമ്മാന തുകയിലും കുറഞ്ഞു. ടിക്കറ്റ് വില മാറ്റമില്ലാതെ തുടരും. 28% ആയിരുന്ന ലോട്ടറിയുടെ ജി എസ് ടി നിരക്കാണ് 40% ആയി ഉയർത്തിയത്. തിങ്കളാഴച്ച മുതൽ പുതിയ ജി എസ് ടി നിരക്കുകൾ നിലവിൽ വരും.

Continue Reading