ടി. പി വധക്കേസ്; പ്രതികൾക്ക് തിരിച്ചടി

എറണാകുളം: ടി. പി വധക്കേസിൽ സി.പി. എമ്മിന് തിരിച്ചടി. പ്രതികൾക്ക് ശിക്ഷ നൽകികൊണ്ടുള്ള വിചാരണ ഹൈക്കോടതി അംഗീകരിച്ചു. എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവച്ചത്. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർഭാഗം നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി

Continue Reading

സ്വകാര്യഭൂമിയിലെ മാലിന്യം നീക്കണം; ചുമതല മുന്‍സിപ്പാലിറ്റിക്കെന്ന് കോടതി…

കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സ്വകാര്യഭൂമിയിലാണെങ്കിലും അത് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം മുനിസിപ്പാലിറ്റിക്കുണ്ടെന്ന് ഹൈക്കോടതി. കൊച്ചി മെട്രോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തള്ളിയിരിക്കുന്ന മാലിന്യങ്ങൾ ഒരുമാസത്തിനകം നീക്കണമെന്ന ഉത്തരവിലാണ് കോടതിയുടെ നിർണായക നിരീക്ഷണം. കൊച്ചി മെട്രോ റെയിൽ കാക്കനാട് പാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്താണ് അനധികൃതമായി ആളുകൾ മാലിന്യം തളളിയിരുന്നത്. അധികാരപരിധിയിൽ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് നഗരസഭയുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. മാലിന്യങ്ങൾ സ്വകാര്യഭൂമിയിലാണെങ്കിൽപ്പോലും അത് നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനത്തിന് ചുമതലയുണ്ടെന്നും കോടതി വ്യക്തമാക്കി.

Continue Reading