തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ഗവർണർ

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിനുള്ള ഓർഡിനൻസ് മടക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണെന്നാണ് രാജ്ഭവന്റെ മറുപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നും രാജ്ഭവൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനൊരുങ്ങുകയാണ് സർക്കാർ.

Continue Reading

സ്വകാര്യ മേഖലയിലെ ഒഴിവുകളും സര്‍ക്കാര്‍ വഴി; വരുന്നു പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍

തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ഒഴിവുകള്‍ കൂടി ഉദ്യോഗാര്‍ത്ഥികളെ അറിയിക്കാന്‍ പ്രൈവറ്റ് ജോബ് പോര്‍ട്ടല്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു. സ്വകാര്യസംരഭകരുടെ സഹായത്തോടെ സംസ്ഥാന വ്യാപകമായി നിയുക്തി ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ റെക്കോഡുകളുടെ ഡിജിറ്റൈസേഷന്‍ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading

എസ്എസ്എൽസി മോഡൽ പരീക്ഷകൾക്കായി വിദ്യാർത്ഥികളിൽ നിന്ന് പണപ്പിരിവ് നടത്താനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ നിന്ന് എസ്എസ്എൽസി മോഡൽ പരീക്ഷയ്‌ക്ക് വേണ്ടി പണപ്പിരിവ് നടത്താനൊരുങ്ങി സർക്കാർ. ചോദ്യപേപ്പർ അച്ചടിക്കാനായി 10 രൂപ വീതം വിദ്യാർത്ഥികളിൽ നിന്ന് പിരിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഫെബ്രുവരി 19-നാണ് എസ്എസ്എൽസി മോഡൽ പരീക്ഷകൾക്ക് തുടക്കമാകുക.

Continue Reading