ഡബിൾ ഡക്കർ ട്രെയിൻ കേരളത്തിലേക്കും; പരീക്ഷണ ഓട്ടം ഇന്ന്

ഡബിൾ ഡക്കർ ട്രെയിൻ കേരളത്തിലേക്കും എത്തുന്നു. പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂർ റെയിൽവേ ലൈനിൽ ആണ് ഇന്ന് പരീക്ഷണം നടത്തുന്നത്. ഉദയ് ഡബിൾ ഡക്കർ ട്രെയിൻ ആണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിക്കുന്നത്. രാവിലെ 8 നു കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. 11.5 നു പാലക്കാട് എത്തും. തിരിച്ചു ഉച്ച കഴിഞ്ഞു 2.30 ഓടെ കോയമ്പത്തൂരിൽ എത്തുന്നതോടെ പരീക്ഷണം പൂർത്തിയാകും.

Continue Reading

ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും; അംഗങ്ങളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഗഗൻയാൻ ദൗത്യത്തെ നയിക്കുന്നത് മലയാളി. കേരളത്തിന് ഇത് അഭിമാന നിമിഷം. ഗഗൻയാൻ ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. 4 പേരാണ് സംഘത്തിൽ ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ദൗത്യസംഘ തലവൻ. അം​ഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. 4 പേരിൽ 3 പേരാണ് ബഹിരാകാശത്തേക്ക് പോകുന്നത്.

Continue Reading

പ്രധാനമന്ത്രി ഇന്ന് അനന്തപുരിയുടെ മണ്ണിൽ

തിരുവനന്തപുരം: കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും. രാവിലെ 10 മണിക്ക് എത്തുന്ന പ്രധാനമന്ത്രി വി എസ് എസ് സി യിൽ വിവിധ പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. 11.30 നു ആണ് സെൻട്രൽ സ്റ്റേഡിയത്തിൽ പദയാത്രയുടെ സമാപന സമ്മേളനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കേരളത്തിലെ പരിപാടികൾക്ക് ശേഷം മോദി തമിഴ്‌നാട്ടിലേക്ക് പോകും.

Continue Reading

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകൾ നടത്താൻ പണമില്ല; സ്‌കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ സർക്കാർ നിർദേശം നൽകി

സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താൻ പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. സർക്കാരിൽ നിന്നും പണം ലഭിക്കുമ്പോൾ സ്കൂളുകൾക്ക് ചിലവായ തുക തിരികെ നൽകുമെന്നും ഉത്തരവിൽ പറഞ്ഞു.

Continue Reading

മൂത്രത്തിൽ നിന്ന് വൈദ്യതി ഉത്പാദിപ്പിക്കാം; പുതിയ കണ്ടുപിടുത്തവുമായി പാലക്കാട് ഐ ഐ ടി

കാറ്റ്, ജലം, സൂര്യപ്രകാശം എന്നിവയിൽ നിന്ന് മാത്രം അല്ല മൂത്രത്തിൽ നിന്നും ഇനി വൈദ്യുതി ഉൽപാദിപ്പിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് പാലക്കാട് ഐ ഐ ടി. ഒരേ സമയം വൈദ്യുതിയും ജൈവ വളവും ഉണ്ടാക്കാൻ സാധിക്കും എന്നാണ് ഗവേഷക സംഘം പറയുന്നത്. അഞ്ച് ലിറ്റർ മൂത്രത്തിൽ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 7–12 വോൾട്ടേജും ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ​ഗവേഷകസംഘം ഉൽപാദിപ്പിച്ചു

Continue Reading

എസ്എസ്എൽസി മോഡൽ പരീക്ഷകൾ തിങ്കളാഴ്ച മുതൽ

എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19ന് ആരംഭിച്ച് 23ന് അവസാനിക്കും. എസ്എസ്എൽസി പൊതുപരീക്ഷ മാർച്ച് മാസം 4ന് ആരംഭിച്ച് 25ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്.

Continue Reading

ഡ്രൈവിംഗ് ടെസ്റ്റ് ; പുതിയ പരിഷ്‌കാരങ്ങൾ മെയ് മുതൽ നടപ്പാക്കും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മോട്ടോര്‍ വാഹനവകുപ്പ് മേയ് മുതല്‍ നടപ്പാക്കാൻ തീരുമാനം. പരിഷ്‌കാരം സംബന്ധിച്ചു നിര്‍ദേശമറിയിക്കാന്‍ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പഴയതുപോലെ ‘എച്ച്’ എടുത്ത് ഇനി കാര്‍ ലൈസന്‍സുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ രീതിയിൽ പാർക്ക് ചെയ്തു കാണിക്കുകയും വേണം. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഡ്രൈവിംഗ് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ പരിശോധനാരീതിയനുസരിച്ച് ഏതു മൈതാനത്തും ‘എച്ച്’ എടുപ്പിക്കാം. എന്നാല്‍, പരിഷ്‌കരിച്ച രീതിയില്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ വേണം. […]

Continue Reading

വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് നിലവാരമില്ലാത്ത വിദ്യാഭ്യാസമെന്ന് എ.ഇ.ഒ

സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ രൂക്ഷമായി വിമർശിച്ച് കറുകച്ചാൽ എ.ഇ.ഒ ഓമന. സംസ്ഥാനത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മ നഷ്ടപ്പെടുന്നുവെന്നും, തൊഴിൽ മാത്രമായാണ് അധ്യാപനത്തെ അധ്യാപകർ കാണുന്നതെന്നുമാണ് എ.ഇ.ഒ ഉന്നയിച്ച വിമർശനം. ഒരാഴ്ച മുമ്പ് നടന്ന മണിമല സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വാർഷികാഘോഷത്തിനിടെയായിരുന്നു ഇത് പറഞ്ഞത്. വർഷം തോറും സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണവും ഇതാണെന്ന് എ.ഇ.ഒ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയാണ് അധ്യാപകർക്ക് ശമ്പളയിനത്തിൽ സർക്കാർ നൽകുന്നത്.

Continue Reading

1 – 9 വാർഷിക പരീക്ഷ മാർച്ച് 1 മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ ഒമ്പത് വരെ ക്ളാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 1 മുതൽ 27 വരെയും എൽ.പി, യു.പി സ്കൂളുകളിൽ പരീക്ഷ മാർച്ച് 18 മുതൽ 26 വരെയും നടക്കും. എസ്. എസ്. എൽ. സി പരീക്ഷാ ദിവസങ്ങളിൽ മറ്റ് ക്ലാസുകൾക്ക് പരീക്ഷയുണ്ടാവില്ല. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

Continue Reading

സാമ്പത്തിക പ്രതിസന്ധി: കേരളവും കേന്ദ്രവും ചര്‍ച്ച നടത്തിക്കൂടെ എന്ന് സുപ്രീംകോടതി

സാമ്പത്തിക പ്രതിസന്ധിയിൽ കേരളവും കേന്ദ്രവും തമ്മിൽ ചർച്ച നടത്തിക്കൂടേയെന്ന് സുപ്രീംകോടതി. കേരളവും കേന്ദ്രവും ഇതിനു സമ്മതമാണെന്ന് കോടതിയിൽ അറിയിച്ചു. ശക്തമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ കാര്യം ഉന്നയിച്ചത്

Continue Reading