വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് നിലവാരമില്ലാത്ത വിദ്യാഭ്യാസമെന്ന് എ.ഇ.ഒ

സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ രൂക്ഷമായി വിമർശിച്ച് കറുകച്ചാൽ എ.ഇ.ഒ ഓമന. സംസ്ഥാനത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മ നഷ്ടപ്പെടുന്നുവെന്നും, തൊഴിൽ മാത്രമായാണ് അധ്യാപനത്തെ അധ്യാപകർ കാണുന്നതെന്നുമാണ് എ.ഇ.ഒ ഉന്നയിച്ച വിമർശനം. ഒരാഴ്ച മുമ്പ് നടന്ന മണിമല സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വാർഷികാഘോഷത്തിനിടെയായിരുന്നു ഇത് പറഞ്ഞത്. വർഷം തോറും സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണവും ഇതാണെന്ന് എ.ഇ.ഒ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയാണ് അധ്യാപകർക്ക് ശമ്പളയിനത്തിൽ സർക്കാർ നൽകുന്നത്.

Continue Reading