എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ വൈകുന്നു; പ്രതികൂല കാലാവസ്ഥ കാരണമെന്ന് എയർ ഇന്ത്യ

പ്രതികൂല കാലാവസ്ഥയെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾ വൈകുന്നു. കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങളാണ് വൈകുന്നത്. മുസ്കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയർ ഇന്ത്യ വിമാനങ്ങളാണ് വൈകുന്നത്. വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്. നൂറിലധികം യാത്രക്കാരാണ് വിമാനത്താവളത്തിനുള്ളിൽ തടസ്സം നേരിട്ടിരിക്കുന്നത്. ഇവർക്ക് ഭക്ഷണ സൗകര്യമോ താമസ സൗകര്യമോ ഒരുക്കിയിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു. പ്രതികൂല കാലാവസ്ഥ മൂലമാണ് വിമാനം വൈകുന്നതെന്നും, കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ പുറപ്പെടുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Continue Reading

കരിപ്പൂർ അന്താരഷ്ട്ര വിമാന താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം

കനത്ത മഴയും മൂടൽ മഞ്ഞും മൂലം കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രതികൂല കാലാവസ്ഥ മൂലമാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. ഉച്ചയോട് കൂടി സർവിസുകൾ പുനഃസ്ഥാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ വിമാന സെർവീസുകളുടെ നിയന്ത്രണം തുടർന്നും ഉണ്ടാകുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. നിയന്ത്രണത്തെ തുടർന്ന് ദോഹയിലേക്കും ബെഹ്‌റയിലേക്കും ഏറെ വൈകിയാണ് വിമാനങ്ങൾ പുറപ്പെട്ടത്

Continue Reading