സ്വർണ്ണ കിരീടം ചൂടി കണ്ണൂർ …

സംസ്ഥാന സ്കൂള്‍ കലോല്‍സവകിരീടം കണ്ണൂരിന്. ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ കോഴിക്കോടിനെ മറികടന്നു. കണ്ണൂരിന് 952 പോയിന്റ്, കോഴിക്കോടിന് 949പോയിന്റ്.

Continue Reading

കലോത്സവത്തിന് ഇന്ന് സമാപനം ; സ്വർണ കപ്പിനായി പോരാട്ടം മുറുകുന്നു

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്‍റാണുള്ളത്. കണ്ണൂരിന് 892ഉം. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും സ്വർണക്കപ്പെന്ന സ്വപ്നം പാലക്കാട്ടെ കുട്ടികളും ഉപക്ഷിച്ചിട്ടില്ല. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ […]

Continue Reading

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോരാട്ടം കടുക്കുന്നു ; ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിൽ

കൊല്ലം:സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നിൽ. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് അറുപത് ഇനങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കൻഡറി വിഭാഗം നാടകവുമാണ് ഗ്ലാമർ ഇനങ്ങൾ. മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം ചില വേദികളിൽ മത്സരങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. […]

Continue Reading

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം കുറിച്ചു;ഉദ്‌ഘാടനം രാവിലെ 10 നു കൊല്ലം ആശ്രമം മൈതാനത്തു നടന്നു

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് അരങ്ങ് ഉണർന്നു . ആശ്രാമം മൈതാനത്ത് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി പിണറായി വിജയന്‍ കൗമാര കലോത്സവം ഉദ്ഘാടനം ചെയ്തു . പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, പൊതുമരാമത്ത്- ടൂറിസം […]

Continue Reading