Narendra Modi

പ്രധാനമന്ത്രി പാലക്കാടിന്റെ മണ്ണിൽ ; മോദി ജി ഇനിയും കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: കനത്ത ചൂടിലും പ്രധാനമന്ത്രിയുടെ വരവിനു വൻ സ്വീകരണമാണ് പാലക്കാട്ടെ ജനങ്ങൾ നൽകിയത്. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലേക്കും അദ്ദേഹം എത്തുമെന്നാണ് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു ശേഷമുള്ള പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോ ആണ് ഇന്ന് പാലക്കാട് നടന്നത്.

Continue Reading

പ്രധാനമന്ത്രി ഇന്ന് അനന്തപുരിയുടെ മണ്ണിൽ

തിരുവനന്തപുരം: കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത് എത്തും. രാവിലെ 10 മണിക്ക് എത്തുന്ന പ്രധാനമന്ത്രി വി എസ് എസ് സി യിൽ വിവിധ പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. 11.30 നു ആണ് സെൻട്രൽ സ്റ്റേഡിയത്തിൽ പദയാത്രയുടെ സമാപന സമ്മേളനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. കേരളത്തിലെ പരിപാടികൾക്ക് ശേഷം മോദി തമിഴ്‌നാട്ടിലേക്ക് പോകും.

Continue Reading

കേരള പദയാത്രയുടെ സമാപന ചടങ്ങുകൾക്കായി പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്

തൃശൂർ: പ്രധാനമന്ത്രിയെ വീണ്ടും കേരളത്തിലേക്ക് വരവേൽക്കാനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഈ മാസം 27-ന് തിരുവനന്തപുരത്താണ് പദയാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. സുരേന്ദ്രൻ തന്നെയാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

Continue Reading

കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് പദയാത്ര കാസർകോ‌ട് ഉദ്ഘാടനം ചെയ്തത്. നാളെ വയനാട്ടിലാണ് പദയാത്ര നടക്കുന്നത്. ജനുവരി 31-ന് വടകരയിലും ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെ ആറ്റിങ്ങൽ, പത്തനംതിട്ട,കൊല്ലം, മാവേലിക്കര തുട‌ങ്ങിയ മണ്ഡലങ്ങളിൽ പദയാത്ര നടക്കും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പദയാത്ര ഫെബ്രുവരി ഒമ്പത് മുതൽ 12 വരെയാണ് ന‌ടക്കുന്നത്. […]

Continue Reading