ഭാഗ്യ സുരേഷ് വിവാഹിതയായി; മാലയെടുത്ത് കൊടുത്ത് പ്രധാനമന്ത്രി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകിയത് ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തിയത് വൻ താരനിരയാണ്. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, നടൻ മോഹൻലാൽ, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരനിരയാണ് ക്ഷേത്രത്തിലെത്തിയത്.

Continue Reading

നാലാം ദിവസം 25 കോടി ; ഒസ്‌ലർ ഹിറ്റിലേക്ക്

ബോക്സ്ഓഫിസിൽ തകര്‍പ്പന്‍ വിജയവുമായി ജയറാം ചിത്രം എബ്രഹാം ഓസ്‌ലർ. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ചിത്രം വാരിയത് 25 കോടി രൂപയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ റിലീസിനെത്തിയ ജയറാം ചിത്രം ഓസ്‌ലറിന് തിയറ്റുകളിൽ ആദ്യ ദിവസം തന്നെ അതിഗംഭീര വരവേൽപ്പാണ് ലഭിച്ചത് . അലക്സാണ്ടര്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ചിത്രത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയുടെ സാന്നിധ്യവും സിനിമയുടെ കലക്‌ഷൻ ഉയരാൻ കാരണമായി.

Continue Reading