Kerala Blasters vs Punjab FC Match Updates

ഡയമെന്റകോസിന്റെ പെനൽറ്റി ഗോൾ രക്ഷിച്ചു, പഞ്ചാബിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്സിയെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സിന് ആറാം വിജയം. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്റ്റേഴ്സിന്റെ ജയം. ദിമിത്രിയോസ് ഡയമെന്റകോസാണ് പെനൽറ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ഇതോടെ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുകയാണ്. 20 പോയിന്റു തന്നെയുള്ള എഫ്സി ഗോവ ഗോൾ ഡിഫറൻസിന്റെ കരുത്തിലാണ് ഒന്നാമതുള്ളത്. 24ന് കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം. […]

Continue Reading