ഇന്ത്യക്ക് ഇന്ന് ഫൈനൽ; മത്സരം രാത്രി 8 മുതൽ

ബാർബഡോസ്: ഇന്ന് നടക്കുന്ന 20-20 ലോക കപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. വെസ്റ്റ് ഇന്ഡീസിലെ ബാർബഡോസിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 മുതലാണ് മത്സരം. മഴ മൂലം കളി തടസ്സപെടുത്തിയാൽ റിസേർവ് ഡേയിൽ പുനരാരംഭിക്കും.

Continue Reading

ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും; അംഗങ്ങളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഗഗൻയാൻ ദൗത്യത്തെ നയിക്കുന്നത് മലയാളി. കേരളത്തിന് ഇത് അഭിമാന നിമിഷം. ഗഗൻയാൻ ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. 4 പേരാണ് സംഘത്തിൽ ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ദൗത്യസംഘ തലവൻ. അം​ഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. 4 പേരിൽ 3 പേരാണ് ബഹിരാകാശത്തേക്ക് പോകുന്നത്.

Continue Reading

29 രൂപ നിരക്കിൽ ഭാരത് അരി; കേരളത്തിൽ വിൽപന ആരംഭിച്ചു

തൃശൂർ: സംസ്ഥാനത്ത് ഭാരത് അരിയുടെ വിതരണം തുടങ്ങി. തൃശൂരിൽ 29 രൂപ നിരക്കിൽ 150 പായ്‌ക്കറ്റ് പൊന്നിയരിയുടെ വിൽപനയാണ് നടത്തിയത്. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് വിതരണ ചുമതല. മറ്റ് ജില്ലകളിൽ വരുന്ന ദിവസം മുതൽ‌ വിതരണം നടത്തും. അഞ്ച്, പത്ത് പായ്‌ക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി പീയുഷ് ​ഗോയൽ അറിയിച്ചിരുന്നു. ആദ്യഘട്ടത്തിൽ ചില്ലറ വിപണി വിൽപനയ്‌ക്കായി അഞ്ച് ലക്ഷം ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്.

Continue Reading

ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. 28 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 69.2 ഓവറിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി.

Continue Reading

അഫ്ഗാനിസ്ഥാനെതിരായ ടി 20 ടീമിനെ പ്രഖ്യാപിച്ചു …

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 മത്സരത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നായകനായി ​രോഹിത് ശർമ്മ തിരിച്ചെത്തി. വിരാട് കോലിയും സഞ്ജുവും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ ഇത്തവണ ടീമിലില്ല. അതേസമയം, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, മുകേഷ് കുമാർ എന്നിവരെ ടീമിൽ ഉൾ‌പ്പെടുത്തിയിട്ടുണ്ട്. രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), […]

Continue Reading

അനായാസ ജയം പിടിച്ചു ഇന്ത്യ ; പരമ്പര സമനിലയിൽ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 79 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് അനായാസ ജയം. ബാറ്റിങ് ദുഷ്‍കരമായ പിച്ചിൽ വേഗത്തിൽ റണ്ണടിച്ച് ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്‍ലിയും ​ചേർന്ന് വിജയത്തിലേക്ക് നയിക്കുന്നതിനിടെ നാല് റൺസകലെ കോഹ്‍ലിയും വീണു. 11 പന്തിൽ 12 റൺസെടുത്ത താരത്തെ മാർകോ ജാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർ വെരെയ്ൻ പിടികൂടുകയായിരുന്നു. രോഹിത് 17 റൺസുമായും ശ്രേയസ് അയ്യർ നാല് റൺസുമായും പുറത്താകാതെനിന്നു. വെറും […]

Continue Reading

ഒമാനുമായി ഡീലിനു ഒരുങ്ങി ഇന്ത്യ ;വൻ നികുതി ഇളവ് പ്രഖ്യാപിച്ചേക്കും

മസ്കറ്റ് : ഇന്ത്യയും ഒമാനും തമ്മില്‍ വ്യാപാര രംഗത്ത് വലിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ വൈകാതെ ഒപ്പുവയ്ക്കും. ഇതുസംബന്ധിച്ച് രണ്ട് തവണ വിശദമായ ചര്‍ച്ചകള്‍ കഴിഞ്ഞു. ഡല്‍ഹിയിലും മസ്‌കത്തിലുമായിട്ടായിരുന്നു ചര്‍ച്ചകള്‍. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ വ്യാപാര രംഗത്ത് വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. ഒമാനില്‍ നിന്ന് ഇന്ത്യ വലിയ തോതില്‍ ഇറക്കുന്നത് പെട്രോളിയം ഉല്‍പ്പനങ്ങളാണ്. ഇരുമ്പ്, സ്റ്റീല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇറക്കുന്നുണ്ട്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന്റെ അനുപാതം നോക്കിയാല്‍ ഒമാന്‍ ആണ് […]

Continue Reading