പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച മുതൽ

കൊച്ചി: ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തി വച്ചിരുന്ന പാലിയേക്കരയിലെ ടോൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തുമെന്നും ഹൈക്കോടതി അറിയിച്ചു. പുതുക്കിയ ടോൾ ആയിരിക്കുമോ ഇനി ഈടാക്കുക എന്നുള്ളത് ഹൈക്കോടതി ഉത്തരവിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളു.

Continue Reading

കർശന നിർദ്ദേശങ്ങളോടെ ആഗോള അയ്യപ്പ സംഗമം നടത്താം, പവിത്രതയെ ബാധിക്കരുത്: ഹൈക്കോടതി

കൊച്ചി: കർശന നിർദ്ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയും ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി അറിയിച്ചു. ശബരിമലയുടെ പവിത്രതയെ ബാധിച്ചുകൊണ്ടാകരുത് പരിപാടി സംഘടിപ്പിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോർഡ് സൂക്ഷിക്കണം. വരവ് ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

Continue Reading

ദേഷ്യമൊക്കെ അങ്ങ് സിനിമയിൽ; ആരും ആരുടെയും താഴെയല്ല; ‘എടാ’, ‘പോടാ’, ‘നീ’ എന്നുള്ള വിളികൾ അവസാനിപ്പിക്കണം; പോലീസിന് താക്കീത് നൽകി ഹൈക്കോടതി

കൊച്ചി: പോലീസിന് താക്കീതുമായി ഹൈക്കോടതി. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികളെന്നും ആരും ആരുടെയും താഴെയല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ജനങ്ങളെ ‘എടാ’, ‘പോടാ’, ‘നീ’ എന്നുള്ള വിളികൾ അവസാനിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മറ്റുള്ളവർ ചെറുതാണെന്ന് കരുതുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുന്നതെന്നും ദേഷ്യമൊക്കെ സിനിമയിലേ പറ്റൂ എന്നും കോടതി പറഞ്ഞു.

Continue Reading

ഡോക്ടർമാരുടെ കുറിപ്പ് വായിക്കാൻ സാധിക്കുന്നില്ലെന്ന് ഹൈക്കോടതി…

ഭുവനേശ്വർ: ഡോക്ടർമാരുടെ കൈയ്യക്ഷരത്തെ വിമർശിച്ച് ഒഡീഷ ഹൈക്കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും കുറിപ്പുകളും ഡോക്ടർമാർ ക്യാപിറ്റൽ ലെറ്റേഴ്‌സിലോ വൃത്തിയുള്ള കൈയക്ഷരത്തിലോ എഴുതണമെന്ന് കോടതി നിർദ്ദേശം നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമല്ലാത്തതിനാൽ പാമ്പുകടിയേറ്റ മരണത്തിൽ സാമ്പത്തിക സഹായം അനുവദിച്ചില്ലെന്ന ഹരജി പരിഗണിക്കുന്ന വേളയിലാണ് കോടതിയുടെ നിർദ്ദേശം. പോസ്റ്റുമോർട്ടം റിപ്പോർട്ടും കുറിപ്പടിയും വലിയ അക്ഷരത്തിലോ വ്യക്തമായ കൈപ്പടയിലോ എഴുതാൻ സംസ്ഥാനത്തെ എല്ലാ ഡോക്ടർമാർക്കും നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. ഒരു സാധാരണക്കാരനും വായിക്കാൻ കഴിയാത്ത ഇത്തരം കൈയക്ഷരമാണ് സംസ്ഥാനത്തെ […]

Continue Reading

കെ എസ് ആർ ടി സി യിൽ ശമ്പളം രണ്ടു ഗഡുക്കളായി നൽകും ; ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകുമെന്ന് ഹൈക്കോടതി. ആദ്യഗഡു പത്താം തിയതിക്ക് മുന്‍പും രണ്ടാമത്തേത് 20–ാം തിയതിക്ക് മുന്‍പും നല്‍കും.എല്ലാമാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി.

Continue Reading