തമിഴ്‌നാട്ടിൽ കനത്ത മഴ ; ഒരു മരണം

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നൈയടക്കം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. 22 ജില്ലകളിൽ യെലോ അലര്‍ടുമുണ്ട്. തിരുവാരൂരില്‍ വീടിന്റെ ചുവരിടിഞ്ഞ് പെണ്‍കുട്ടി മരിച്ചു. കടലൂർ, തിരുവണ്ണാമലൈ,വെല്ലൂരടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി നൽകി. പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading

ന്യൂനമർദ്ദം; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട് . രണ്ട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത് . കോഴിക്കോട് ജില്ലയിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത ഉണ്ട്. വയനാട്, […]

Continue Reading