ജി എസ് ടി പരിഷ്‌കാരം; ഇന്നു മുതൽ അവശ്യ വസ്തുക്കൾക്ക് വില കുറയും

ന്യുഡൽഹി: ജി എസ് ടി യിലെ ഏറ്റവും വലിയ പരിഷ്കരണം പ്രാബല്യത്തിലായി. 90 ശതമാനം വസ്തുക്കളുടെയും വില കുറയും. ഇളവുകൾ ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകൾ ഇന്നു മുതൽ പഴങ്കഥയാവുകയാണ്. ഇനി മുതൽ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകൾ. സൗന്ദര്യ വർദ്ധക വസ്തുക്കൾക്കും ഇല്ക്ട്രോണിക് ഉത്പ്പന്നങ്ങൾക്കും വലിയതോതിൽ വിലകുറയും. സോണിയും സാംസങ്ങും എൽജിയും ഉൾപ്പടെയുള്ള മുൻനിര കമ്പനികൾ ഇതിനകം തന്നെ […]

Continue Reading

ലോട്ടറിക്ക് 40% ജി എസ് ടി; 5000 രൂപയുടെയും 1000 രൂപയുടെയും സമ്മാനങ്ങളുടെ എണ്ണം കുറയും

ലോട്ടറിക്ക് 40% ജി എസ് ടി ഏർപ്പെടുത്തും. ഏജന്റ് കമ്മീഷനും ലോട്ടറിയുടെ സമ്മാനങ്ങളുടെ എണ്ണവും കുറച്ചു. ഒരു കോടിയിലധികം തുക സമ്മാന തുകയിലും കുറഞ്ഞു. ടിക്കറ്റ് വില മാറ്റമില്ലാതെ തുടരും. 28% ആയിരുന്ന ലോട്ടറിയുടെ ജി എസ് ടി നിരക്കാണ് 40% ആയി ഉയർത്തിയത്. തിങ്കളാഴച്ച മുതൽ പുതിയ ജി എസ് ടി നിരക്കുകൾ നിലവിൽ വരും.

Continue Reading

ജി എസ് ടി തട്ടിപ്പ്; സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന

ജി എസ് ടി തട്ടിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന വ്യാപകമായി റെയ്‌ഡ്‌ നടത്തി. 2 പേരെ കസ്റ്റഡിയിൽ എടുത്തു. വ്യാജ ജി എസ് ടി ബില്ലുകൾ ഉപയോഗിച്ചു 1000 കോടി രൂപയുടെ വ്യാപാരം നടത്തിയതായാണ് റിപ്പോർട്ട് . 300 ഉദ്യോഗസ്ഥർ പരിശോധനക്കായി ഇറങ്ങിയിട്ടുണ്ട്. പ്രധാനമായും ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിനു സാധ്യതയുണ്ട്. വ്യാപാരവുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിൽ ജി എസ് ടി രെജിസ്ട്രേഷൻ കണ്ടെത്തി.

Continue Reading