‘സര്‍ക്കിള്‍ ടു സെര്‍ച്ച്’ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍; ഇന്റര്‍നെറ്റില്‍ തിരയാന്‍ പുതിയ വഴി

ഇന്റര്‍നെറ്റില്‍ എന്തും തിരഞ്ഞുകണ്ടുപിടിക്കാം. അക്കാര്യത്തില്‍ ഗൂഗിള്‍ സെര്‍ച്ച് തന്നെയാണ് ഏറ്റവും മുന്നിലുള്ളത്. വിവരങ്ങളും വാര്‍ത്തകളും അറിയാനുംചിത്രങ്ങളും ഉല്പന്നങ്ങളും തിരയാനുമെല്ലാം ഗൂഗിള്‍ സെര്‍ച്ചില്‍ സാധിക്കുന്നു. ഇപ്പോഴിതാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച്സെ ര്‍ച്ചില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ബുധനാഴ്ച രണ്ട് പുതിയ സൗകര്യങ്ങള്‍ ഗൂഗിള്‍ ആഗോള ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. അതിലൊന്നാണ് ‘സര്‍ക്കിള്‍ ടു സെര്‍ച്ച്’. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഗൂഗിള്‍ ലെന്‍സ് സെര്‍ച്ചിന്റെ മറ്റൊരു പതിപ്പാണ്.

Continue Reading

‘ തേർഡ് പാർട്ടി കുക്കീസ് ‘ നിർത്തലാക്കി ഗൂഗിൾ ക്രോം…

കമ്പനികള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിയില്‍ മാറ്റം കൊണ്ടുവന്ന് ഗൂഗിള്‍. ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കി. ഇതിനായുള്ള പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ ക്രോമിന്റെ ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്കാണ് ഈ മാറ്റം ഇപ്പോള്‍ എത്തിക്കുക. ഇത് ഏകദേശം മൂന്ന് കോടിയോളം വരും. ഇത് ഒരു പരീക്ഷണം മാത്രമാണ്. ലോകത്തെ ഏറ്റവും ജനപ്രിയമായ ഇന്റര്‍നെറ്റ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. […]

Continue Reading