ഗൂഗിള്‍ ചാറ്റ്‌ബോട്ട് ബാര്‍ഡ് ഇനി ചിത്രങ്ങളും നിര്‍മിക്കും, പുതിയ അപ്‌ഗ്രേഡ് അവതരിപ്പിച്ചു

ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള പുതിയ അപ്ഗ്രേഡ് എത്തി. നിര്‍ദേശങ്ങള്‍ നല്‍കി ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള കഴിവ് ഇതോടെ ബാര്‍ഡിന് ലഭിക്കും. പുതിയ അപ്‌ഗ്രേഡില്‍ ലഭിച്ച പ്രധാനപ്പെട്ട സൗകര്യമാണ് ഇമേജ് ജനറേഷന്‍. ചിത്രനിര്‍മിതിയില്‍ ഗുണമേന്മയും വേഗവും ഒരുപോലെ നല്‍കാന്‍ ഇമേജന്‍ 2 മോഡലിന് സാധിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.

Continue Reading

ജീവനക്കാരെ പിരിച്ചുവിടാന്‍ കോടികള്‍ ചെലവാക്കി ഗൂഗിള്‍, കണക്കുകള്‍ പുറത്തുവിട്ട് കമ്പനി

കഴിഞ്ഞ വര്‍ഷം പിരിച്ചുവിടലുകള്‍ക്ക് വേണ്ടി 210 കോടി ഡോളര്‍ ചെലവഴിച്ചതായി ഗൂഗിള്‍. പിരിച്ചുവിടല്‍ പാക്കേജുകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമാണ് ഈ തുക. ഈ മാസം ആദ്യം 1000 ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി ഇവര്‍ക്ക് വേണ്ടി 70 കോടി ഡോളര്‍ കൂടി ചെലവഴിച്ചു. മൈക്രോസോഫ്റ്റിന്റെ അഷ്വര്‍, ആമസോണ്‍ വെബ് സര്‍വീസസ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗൂഗിളിന്റെ ക്ലൗഡ് ബിസിനസ് വളരെ പിന്നിലാണ്. വര്‍ഷം 25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ക്ലൗഡ് ബിസിനസ് 919 കോടി ഡോളറാണ് വരുമാനമുണ്ടാക്കിയത്. […]

Continue Reading

‘ തേർഡ് പാർട്ടി കുക്കീസ് ‘ നിർത്തലാക്കി ഗൂഗിൾ ക്രോം…

കമ്പനികള്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്ന രീതിയില്‍ മാറ്റം കൊണ്ടുവന്ന് ഗൂഗിള്‍. ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന തേഡ് പാര്‍ട്ടി കുക്കീസ് ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കി. ഇതിനായുള്ള പുതിയ ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ ഗൂഗിള്‍ ക്രോം ബ്രൗസറില്‍ അവതരിപ്പിച്ചു. ഗൂഗിള്‍ ക്രോമിന്റെ ആഗോള ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിലേക്കാണ് ഈ മാറ്റം ഇപ്പോള്‍ എത്തിക്കുക. ഇത് ഏകദേശം മൂന്ന് കോടിയോളം വരും. ഇത് ഒരു പരീക്ഷണം മാത്രമാണ്. ലോകത്തെ ഏറ്റവും ജനപ്രിയമായ ഇന്റര്‍നെറ്റ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. […]

Continue Reading