ഗഗൻയാൻ ദൗത്യത്തെ മലയാളി നയിക്കും; അംഗങ്ങളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഗഗൻയാൻ ദൗത്യത്തെ നയിക്കുന്നത് മലയാളി. കേരളത്തിന് ഇത് അഭിമാന നിമിഷം. ഗഗൻയാൻ ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. 4 പേരാണ് സംഘത്തിൽ ഉള്ളത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായർ ദൗത്യസംഘ തലവൻ. അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരും സംഘത്തിലുണ്ട്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. 4 പേരിൽ 3 പേരാണ് ബഹിരാകാശത്തേക്ക് പോകുന്നത്.
Continue Reading