മുഖ്യമന്തിയുടെ വാഹനത്തിൽ മുൻ സീറ്റിൽ ഇരുന്ന ഉദ്യോഗസ്ഥൻ സീറ്റ് ബെൽറ്റ് ധരിച്ചില്ല; പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് പിഴ ഇട്ട് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ മുൻസീറ്റിൽ ഇരുന്ന ആൾ സീറ്റ് ബെൽറ്റ് ഇടാതിരുന്നതിനാലാണ് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ. നവകേരള സദസിന്റെ ഭാഗമായി എസ്കോർട് പോയതായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം. അതിൽ ഉണ്ടായിരുന്ന ഉദോഗസ്ഥർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിഞ്ഞിരുന്നു.
Continue Reading