സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലം പൊതുജനങ്ങൾക്ക് തുറന്നു നൽകി …
കോഴിക്കോട് ഫറോക്ക് പഴയപാലത്തിന് ഇനി സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലമെന്ന പദവി സ്വന്തം. ന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. 1.65 കോടി രൂപ മുതല്‍ മുടക്കിലാണ് പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് പാലം ദീപാലകൃതമാക്കിയത്. നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫറോക്ക് പഴയ പാലത്തില്‍ നടന്നു. കാഴ്ചക്കാര്‍ക്കുള്ള സെല്‍ഫി പോയിന്റും പാലത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.
Continue Reading