കരാട്ടെക്കാരനായി ഫഹദ്; പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ മറ്റൊരു ചിത്രവുമായി ഭാവനാ സ്റ്റുഡിയോ

മാമന്നന് ശേഷം വീണ്ടുമൊരു ഫഹദ് ചിത്രമെത്തുന്നു. ‘കരാട്ടെ ചന്ദ്രൻ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഇത്തവണ കരാട്ടെക്കാരന്റെ വേഷത്തിലാണ് താരമെത്തുന്നത്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത ചിത്രമാകും ഇത്. ഭാവനാ സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് ഇത്. മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്ന റോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

Continue Reading