വോട്ടർപട്ടിക പരിഷ്കരണത്തിന് ഇനി ആധാർ ഉപയോഗിക്കാം; തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പുതിയ തീരുമാനം

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേര് ചേർക്കാനും വിവരങ്ങൾ തിരുത്താനും ഇനി ആധാർ കാർഡ് ഒരു രേഖയായി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനും വോട്ടർമാരുടെ വിവരങ്ങളിലെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ നിർദേശം നൽകിയിരിക്കുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി സാധാരണയായി ഉപയോഗിക്കുന്ന 11 രേഖകൾക്ക് പുറമെ 12-ാമത്തെ രേഖയായിട്ടാണ് ആധാർ കാർഡ് കണക്കാക്കുന്നത്.

Continue Reading

സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; പേര് ചേർക്കാത്തവർക്ക് തിരഞ്ഞെടുപ്പുവരെ അവസരം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 5.75 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ ഉള്ളത്. ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആണ്. 3.75 ലക്ഷം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ അറിയിച്ചു. അന്തിമ വോട്ടർപട്ടിക സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ പരിശോധിക്കാം. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത്‌ ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർപട്ടിക ലഭിക്കും. അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാനാകാത്തവർക്ക് […]

Continue Reading