തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു
തൃശ്ശൂർ: തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശ്ശൂരിൽ കുന്നംകുളം, ഗുരുവായൂർ, എരുമപ്പെട്ടി എന്നീ മേഖലകളിൽ ആണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനം ഉണ്ടായത്. രണ്ട് സെക്കൻഡ് നീണ്ടു നിൽക്കുന്ന രീതിയിലായിരുന്നു ഭൂചലനം. രാവിലെ 8. 16 നു ആയിരുന്നു രണ്ട് ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടത്.
Continue Reading