സ്വന്തം വാഹനത്തിൽ ടെസ്റ്റിനെത്താം, സ്വയം ഡ്രൈവിംഗ് പഠിക്കാം ; ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകൾ പുതുക്കി ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഡ്രൈവിംഗ് പഠിക്കാനും ലൈസെൻസ് എടുക്കാനും ഡ്രൈവിംഗ് സ്കൂളുകളുടെ ആവശ്യം നിർബന്ധമില്ലെന്ന് സർക്കാർ. ഏതൊരാൾക്കും സ്വന്തമായി ഡ്രൈവിംഗ് പഠിച്ചു സ്വന്തം വാഹനത്തിൽ ടെസ്റ്റ് നടത്താനും ഇനി മുതൽ സാധിക്കും. അതിനുള്ള അവസരം ഒരുക്കിക്കൊണ്ട് പുതിയ വ്യവസ്ഥകൾക്ക് ഉത്തരവായി. ലേണേഴ്‌സ് എടുത്ത വ്യക്തിക്ക് ലൈസൻസ് ഉള്ള ഒരാളുടെ സാന്നിധ്യത്തിൽ ഡ്രൈവിംഗ് പരിശീലിക്കാവുന്നതാണ്. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലാവധി 18 വർഷമായി ഉയർത്തുകയും ചെയ്തു.

Continue Reading

മുടങ്ങി കിടന്ന ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് പുനരാരംഭിക്കും. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ചേർന്ന യോഗത്തിലാണ് ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ തീരുമാനം എടുത്തത്.കഴിഞ്ഞ 6 ദിവസമായി ഡ്രൈവിംഗ് ടെസ്റ്റുകൾ തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

Continue Reading

ഡ്രൈവിംഗ് ടെസ്റ്റ് ; പുതിയ പരിഷ്‌കാരങ്ങൾ മെയ് മുതൽ നടപ്പാക്കും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം മോട്ടോര്‍ വാഹനവകുപ്പ് മേയ് മുതല്‍ നടപ്പാക്കാൻ തീരുമാനം. പരിഷ്‌കാരം സംബന്ധിച്ചു നിര്‍ദേശമറിയിക്കാന്‍ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പഴയതുപോലെ ‘എച്ച്’ എടുത്ത് ഇനി കാര്‍ ലൈസന്‍സുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ രീതിയിൽ പാർക്ക് ചെയ്തു കാണിക്കുകയും വേണം. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഡ്രൈവിംഗ് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ പരിശോധനാരീതിയനുസരിച്ച് ഏതു മൈതാനത്തും ‘എച്ച്’ എടുപ്പിക്കാം. എന്നാല്‍, പരിഷ്‌കരിച്ച രീതിയില്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ വേണം. […]

Continue Reading

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരുന്നു

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരും. പരിഷ്‌ക്കാരങ്ങൾ നിർദേശിക്കാൻ 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു.സീനിയർ ഡപ്യൂട്ടി ട്രാൻസ്‌പോർട്ട് കമീഷണറാണ് സമിതിയുടെ അധ്യക്ഷൻ.ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുന്നത്.

Continue Reading