സ്വന്തം വാഹനത്തിൽ ടെസ്റ്റിനെത്താം, സ്വയം ഡ്രൈവിംഗ് പഠിക്കാം ; ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകൾ പുതുക്കി ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഡ്രൈവിംഗ് പഠിക്കാനും ലൈസെൻസ് എടുക്കാനും ഡ്രൈവിംഗ് സ്കൂളുകളുടെ ആവശ്യം നിർബന്ധമില്ലെന്ന് സർക്കാർ. ഏതൊരാൾക്കും സ്വന്തമായി ഡ്രൈവിംഗ് പഠിച്ചു സ്വന്തം വാഹനത്തിൽ ടെസ്റ്റ് നടത്താനും ഇനി മുതൽ സാധിക്കും. അതിനുള്ള അവസരം ഒരുക്കിക്കൊണ്ട് പുതിയ വ്യവസ്ഥകൾക്ക് ഉത്തരവായി. ലേണേഴ്‌സ് എടുത്ത വ്യക്തിക്ക് ലൈസൻസ് ഉള്ള ഒരാളുടെ സാന്നിധ്യത്തിൽ ഡ്രൈവിംഗ് പരിശീലിക്കാവുന്നതാണ്. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലാവധി 18 വർഷമായി ഉയർത്തുകയും ചെയ്തു.

Continue Reading

കരാര്‍ കമ്പനിക്ക് പണം നല്‍കിയില്ല: ലൈസന്‍സ് അച്ചടി പ്രതിസന്ധി തുടരുന്നു

ബജറ്റിന് ശേഷവും മാറ്റമില്ലാതെ ലൈസന്‍സ് അച്ചടി രംഗത്തെ സാമ്പത്തിക പ്രതിസന്ധി. പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കരാര്‍ കമ്പനി അച്ചടി നിര്‍ത്തിയതോടെ ഏഴ് ലക്ഷത്തോളം പേരാണ് മാസങ്ങളായി ലൈസന്‍സിനും ആര്‍സി ബുക്കിനുമായി കാത്തിരിക്കുന്നത്. അപേക്ഷകരില്‍ നിന്ന് 16 കോടിയോളം രൂപ ഫീസായി പിരിച്ച ശേഷമാണ് പണമില്ലെന്ന പേരില്‍ സേവനം നിഷേധിക്കുന്നത്.

Continue Reading