ഷട്ട്ഡൗണിൽ വലഞ്ഞു യൂ എസിലെ സർക്കാർ ജീവനക്കാരും പൊതുജനവും; സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ്

യൂ എസിൽ ബുധനാഴ്ച രാവിലെ ആരംഭിച്ച ഗവണ്മെന്റ് ഷട്ട്ഡൗൺ രാജ്യത്തുടനീളമുള്ള ഫെഡറൽ സേവനങ്ങളേയും ജീവനക്കാരെയും ഗുരുതരമായി ബാധിച്ചു. ലക്ഷക്കണക്കിന് ജീവനക്കാരുടെ ജോലി താൽക്കാലികമായി നിർത്തിവെച്ചപ്പോൾ ശമ്പളമില്ലാതെ ജോലിക്ക് ഹാജരാകാൻ നിരവധി പേർ നിർബന്ധിതരായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ നാളെ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാളെ ധനാനുമതി ബില്‍ വീണ്ടും സെനറ്റില്‍ അവതരിപ്പിക്കും. ഡെമോക്രാറ്റുകള്‍ വഴങ്ങിയില്ലെങ്കില്‍ അടച്ചുപൂട്ടല്‍ നീണ്ടേക്കാം. ഷട്ട്ഡൗൺ നീണ്ടുപോയാല്‍ കൂട്ടപ്പിരിച്ചുവിടല്‍ ആവശ്യമായി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

ഇന്ത്യക്ക് തിരിച്ചടി; എച്1ബി വിസ അപേക്ഷ ഫീസ് 88 ലക്ഷം രൂപയാക്കി ഉയർത്തി ട്രംപ്

വാഷിംഗ്‌ടൺ: എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനം അംഗീകരിച്ച് ട്രംപ്. ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്നതാണ്‌ എച്ച് വണ്‍ ബി വിസ. ടെക് മേഖലയിൽ ജോലി അന്വേഷിക്കുന്നവരെയാണ് പുതിയ പരിഷ്‌കാരം പ്രധാനമായും ബാധിക്കുന്നത്. എച് വൺ ബി വിസ അപേക്ഷകരിൽ കൂടുതലും ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ചൈനയും കാനഡയുമാണ്‌ തൊട്ട് […]

Continue Reading

ഇറക്കുമതി തീരുവ 50 %, യൂ എസ് നടപടിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 % വർധിപ്പിച്ച യൂ എസ് നടപടിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ അറിയിച്ചു. നടപടി പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇത് അറിയിച്ചത്. ഇറക്കുമതി വർദ്ധിപ്പിച്ചതിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. തീരുവ വർദ്ധനവ് ​​ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയില്ലെന്നും മുതിർന്ന ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Continue Reading