സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്ന് സൈറൺ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പല ഇടങ്ങളിലും ഇന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ സൈറൺ മുഴങ്ങും. ഇന്ന് രാവിലെ 11 മാണി മുതലാണ് സൈറൺ മുഴക്കുന്നത്. പരീക്ഷണാർത്ഥം മുഴക്കുന്നതാണ്, അതിനാൽ ആരും പരിഭ്രാന്തരാകരുതെന്ന് നിർദ്ദേശം ഉണ്ട്. 85 സ്ഥലങ്ങളിൽ സൈറൻ സ്ഥാപിച്ചിട്ടുണ്ട്. ‘കവചം’ എന്ന പേരിലാണ് ദുരന്ത നിവാരണ അതോറിറ്റി ഇത് സ്ഥാപിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിന് വേണ്ടിയാണ് സൈറൺ.

Continue Reading