സംസ്ഥാനത്തെ റെയിൽ ​ഗതാ​ഗതം കൂ‌ടുതൽ വികസിക്കും; ബജറ്റിൽ വകയിരുത്തിയത് 2,744 കോ‌ടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് ചരിത്രത്തിലെ ഏറ്റവും കൂടുതൽ തുക മാറ്റിവച്ച ബജറ്റാണ് ഇത്തവണത്തെ ഇടക്കാല ബജറ്റെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ 2,744 കോടി രൂപയാണ് കേരളത്തിന് വകയിരുത്തിയത്. പാത ഇരട്ടിപ്പിക്കൽ, ട്രാക്ക് നവീകരണം, സ്റ്റേഷൻ വികസനം, തു‌ടങ്ങിയ വികസന പ്രവർത്തനങ്ങളാകും കേരളത്തിൽ നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 35 സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിലുള്ളത്. ഇവ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Continue Reading

2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. രണ്ടാം എൻഡിഎ സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രി. വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നുവെന്നും ഗ്രാമീണ മേഖലയിൽ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അനുവദിച്ച വീടു‌കളില്‍ 70 ശതമാനത്തിന്റേയും ഉടമകൾ വനിതകളാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ മേഖലയിലും സമഗ്ര വികസനമാണ് നടപ്പാക്കുന്നത്. രാജ്യത്ത് വ്യക്തിഗത വരുമാനം 50 ശതമാനം വർധിച്ചു. പണപ്പെരുപ്പം നിയന്ത്രണ വിധേയമായി. 30 കോടി മുദ്രാ ലോണുകളാണ് വനിതാ സംരംഭകർക്ക് […]

Continue Reading

ആത്മീയ ടൂറിസത്തിന് ഊന്നല്‍; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 58 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. വന്ദേഭാരത് അടക്കം കൂടുതല്‍ ട്രെയിനുകളും റെയില്‍ ഇടനാഴികളും കൂടുതല്‍ മെഡിക്കല്‍ കോളജുകളും അനുവദിക്കും. അതേസമയം പ്രത്യക്ഷ, പരോക്ഷ നികുതികളില്‍ […]

Continue Reading