ബജറ്റ് 2024 : കൊച്ചിക്കായി നിരവധി പദ്ധതികൾ

വാണിജ്യ നഗരമായ കൊച്ചിക്കായി സംസ്ഥാന ബജറ്റിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയുടെ വികസനത്തിന് കരുത്ത് പകരുന്നവയാണ് പദ്ധതികൾ. സമഗ്രവികസനം ഉറപ്പാക്കുന്ന സർക്കാരിന്റെ ബജറ്റിൽ കൊച്ചിക്ക് മുതൽക്കൂട്ടാകുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിൽ അന്താരാഷ്ട്രവാണിജ്യ സമുച്ചയത്തിനായി 2152 കോടി രൂപയാണ് അനുവദിച്ചത്. 17.9 ഏക്കറിൽ എൻബിസിസി ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി. കൊച്ചി മെട്രോ കലൂർ-കാക്കനാട് രണ്ടാം ഘട്ട നിർമ്മാണത്തിനായി 239 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു.

Continue Reading

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി

കാര്‍ഷിക മേഖലയ്ക്ക് 1,692 കോടി രൂപ ബജറ്റില്‍ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സുഗന്ധവ്യഞ്ജന പദ്ധതിക്ക് 4.6 കോടിയും നാളികേര വികസനത്തിന് 65 കോടിയും ബജറ്റില്‍ അനുവദിച്ചു. വിളപരിപാലനത്തിന് 531.9 കോടിയും കുട്ടനാട് പെട്ടിയും പറയും പദ്ധതിക്ക് 36 കോടിയും അനുവദിച്ചു. മൃഗസംരക്ഷണ മേഖലയ്ക്ക് 277 കോടി അനുവദിച്ചു. കാര്‍ഷിക മേഖലയിലെ കേരല പദ്ധതിക്കായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് മൂവായിരം കോടി അനുവദിക്കും. കാര്‍ഷിക വിളകളുടെ ഉത്പാദന ശേഷി കൂട്ടാന്‍ രണ്ട് കോടി അനുവദിച്ചു.

Continue Reading

ബജറ്റ് 2024 : വരുന്നു തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനത്തിൽ കെ-റെയിലിനെ കുറിച്ചും മന്ത്രി പരാമർശിച്ചു.

Continue Reading