പി.സി ജോര്‍ജ് ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ഇന്ന് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. വിവരം ബിജെപി നേതാക്കളെ അറിയിച്ചു. ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന കാര്യം ബിജെപി തീരുമാനമെടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിക്കൊപ്പം തന്നെ ചേര്‍ന്നുനില്‍ക്കുകയായിരുന്നു പി സി ജോര്‍ജ്. പുതിയ തീരുമാനത്തോടെ ഈ നിലപാട് ഔദ്യോഗികമാകുമെന്ന് മാത്രം.

Continue Reading

കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കണ്ണൂരിൽ. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് പദയാത്ര കാസർകോ‌ട് ഉദ്ഘാടനം ചെയ്തത്. നാളെ വയനാട്ടിലാണ് പദയാത്ര നടക്കുന്നത്. ജനുവരി 31-ന് വടകരയിലും ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെ ആറ്റിങ്ങൽ, പത്തനംതിട്ട,കൊല്ലം, മാവേലിക്കര തുട‌ങ്ങിയ മണ്ഡലങ്ങളിൽ പദയാത്ര നടക്കും. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പദയാത്ര ഫെബ്രുവരി ഒമ്പത് മുതൽ 12 വരെയാണ് ന‌ടക്കുന്നത്. […]

Continue Reading

കൊച്ചിയെ ഇളക്കിമറിച്ചു പ്രധാനമന്ത്രിയുടെ റോഡ് ഷോ

എറണാകുളം: കൊച്ചി ന​ഗരത്തെ ഇളക്കിമറിച്ചായിരുന്നു രാജ്യത്തിന്റെ പ്രധാന സേവകൻ 8 മണിയോട് കൂടി റോഡ് ഷോ നടത്തിയത്. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. പുഷ്പ വൃഷ്ടികളുമായാണ് പ്രധാനമന്ത്രിയെ ഇരുവശങ്ങളിലുമായി അണിനിരന്ന ജനങ്ങൾ സ്വീകരിച്ചത്. കേരള സന്ദർശനത്തിനെത്തിയ പ്രധാനസേവകനെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് സ്വീകരിച്ചത്.

Continue Reading

ഹിന്ദു മഹാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന 12-ാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഇന്ന് തുടക്കമാകും. പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറിലാണ് സമ്മേളനം നടക്കുന്നത് . ഏഴ് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പൊതു സമ്മേളനങ്ങൾ , സെമിനാറുകൾ, ഹോമങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ജനുവരി 7ന് രാവിലെ 11 മണിയ്‌ക്കാണ് ഉദ്ഘാടന സഭ. എഴുത്തുകാരിയും തിരുവിതാംകൂർ രാജകുടുംബാംഗവുമായ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി അനന്തപുരി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ ചെങ്കൽ […]

Continue Reading

പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനിൽ …

ജയ്പൂർ: ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനിലെത്തും. ജയ്പൂരിലെ ഇന്റർനാഷണൽ സെന്ററിലാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.ഇന്നും നാളെയുമായി സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഡിജിപി ഐജിപിമാരുടെ 58-ാമത് ദേശീയ സമ്മേളനമാണ് ജയ്പൂരിൽ നടക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സമ്മേളനത്തിൽപങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി രാജസ്ഥാനിലെ ബിജെപി ആസ്ഥാനത്ത് എത്തുകയും പാർട്ടി പ്രവർത്തകരെയും ബിജെപി നേതാക്കളെയും അഭിസംബോധന ചെയ്യുകയും ചെയ്യും.

Continue Reading

ബിജെപി യിൽ അംഗത്വമെടുത്ത വൈദികനെതിരെ നടപടി

ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ.നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ.ഷൈജു കുര്യനാണ് അംഗത്വം എടുത്തത്.അദ്ദേഹത്തെ ചുമതലകളിൽ നിന്ന് നീക്കി. ഫാ.ഷൈജുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനം.

Continue Reading

പ്രസംഗത്തിനിടയിൽ മോദിയുടെ ഗ്യാരണ്ടി ; വികസനങ്ങൾ എണ്ണി പറഞ്ഞ് പ്രധാന മന്ത്രി

തൃശ്ശൂര്‍: ‘മോദി ഗ്യാരന്റി’ യില്‍ ഊന്നി കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞു പ്രധാന മന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായും സാധാരണക്കാർക്കായും ചെയ്ത അടിസ്ഥാന സൗകര്യ വികസനങ്ങൾ പറഞ്ഞാണ് മോദി തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കം കുറിച്ചത്. ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ ചര്‍ച്ച മോദിയുടെ ഉറപ്പിനെ കുറിച്ചാണ്. പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നിതിനു വിവിധ പദ്ധതികള്‍ നടപ്പാക്കി. പത്ത് ലക്ഷം ഉജ്ജ്വല കണക്‌ഷനുകള്‍ നല്‍കി. 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് കുടിവെള്ളം നല്‍കി. 12 […]

Continue Reading

യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ചതിനെ തുടർന്ന് 2 പോലീസ്‌കാർക്ക് സസ്‌പെന്ഷന്

ചെന്നൈ ∙ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ നടത്തുന്ന പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമിൽ ബിജെപി അംഗത്വം സ്വീകരിച്ച 2 ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കഴിഞ്ഞ 27നു നാഗപട്ടണത്തു പദയാത്രയ്ക്കിടെ സുരക്ഷ ജോലിയിലുണ്ടായിരുന്ന സ്‌പെഷൽ പൊലീസ് അസി ഇൻസ്‌പെക്ടർമാരായ രാജേന്ദ്രനും കാർത്തികേയനുമാണ് അണ്ണാമലൈയിൽ നിന്ന് ഔദ്യോഗിക വേഷത്തിൽ അംഗത്വം സ്വീകരിചത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തഞ്ചാവൂർ ഡിഐജി ഇരുവരെയും സസ്പെൻഡ് ചെയ്തത്. തുടർന്ന് ഇരുവരെയും നാഗപട്ടണം സായുധ സേനാ വിഭാഗത്തിലേക്കു സ്ഥലം മാറ്റി.

Continue Reading
pm roadshow thrissur

തൃശ്ശൂരിനെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രിയുടെ റോഡ് ഷോ

തൃശ്ശൂര്‍ : തൃശൂരിനെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ.ഉച്ചയ്‌ക്ക് 2.40 ഓടെ അഗത്തിയില്‍ നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹൈലിക്കോപ്ടറില്‍ കുട്ടനെല്ലൂരിലേക്ക് പുറപ്പെട്ടു. അവിടെ നിന്നാണ് റോഡ്‌ഷോയ്‌ക്കായി പുറപ്പെട്ടത് . വാഹനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, സുരേഷ്‌ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യം എന്നിവരും ഉണ്ടായിരുന്നു.

Continue Reading
Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ; കൊച്ചിയിൽ നിന്നും തൃശൂർ കുട്ടനെല്ലൂരിലേയ്ക്ക് ഹെലികോപ്റ്ററിൽ.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. അഗതി സന്ദർശനത്തിന് ശേഷം ഏകദേശം 2:40 ന് പ്രധാനമന്ത്രി കൊച്ചിയിൽ വിമാനമിറങ്ങി. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ വഴി കുട്ടനെല്ലൂരിലെത്തി ഉച്ചകഴിഞ്ഞ് 3.10 ഓടെ ഹെലിപാഡിലെത്തിയ അദ്ദേഹം അവിടെ നിന്ന് റോഡ്‌ഷോയ്ക്ക് പോകും. ജനറൽ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച് നായ്ക്കനാലിൽ സമാപിക്കുന്ന റോഡ് ഷോ ഒന്നര കിലോമീറ്ററോളം നീളും. റോഡ്‌ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി വനിതാ സമ്മേളനത്തിൽ പങ്കെടുക്കും. വടക്കുംനാഥ മൈതാനിയിൽ 200,000 പേർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സ്ത്രീകൾക്ക് മാത്രമേ […]

Continue Reading