കേന്ദ്ര മന്ത്രിയായ ശേഷം സുരേഷ് ഗോപി കേരളത്തിൽ എത്തി; കണ്ണൂരും കോഴിക്കോടും വിവിധ പരിപാടികളിൽ പങ്കെടുക്കും

കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം സുരേഷ് ഗോപി കേരളത്തിൽ എത്തി. കോഴിക്കോടും കണ്ണൂരും വിവിധ ക്ഷേത്രങ്ങളിൽ അദ്ദേഹം ഇന്ന് സന്ദർശനം നടത്തും. ഇന്നലെ രാത്രി കരിപ്പൂർ വിമാന താവളത്തിൽ എത്തിയ സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് ബി ജെ പി പ്രവർത്തകർ നൽകിയത്. ഇന്ന് രാവിലെ കോഴിക്കോട് തളി ക്ഷേത്രത്തിൽ ദർശനം നടത്തി. ചലച്ചിത്ര നിർമാതാവും പ്രമുഖ വ്യവസായിയുമായ അന്തരിച്ച പി.വി ഗംഗാധരന്റെ കോഴിക്കോടെ വീട് സന്ദർശിച്ചു. മാരാർജി ഭവനിൽ വെച്ച് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ചയുമുണ്ട്. അതിനു […]

Continue Reading

കേന്ദ്ര മന്ത്രി സഭയിലെത്തിയ സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് ചുമതലയേൽക്കും

ന്യൂഡൽഹി: കേരളത്തിന് അഭിമാനമായി കേന്ദ്ര മന്ത്രി സഭയിലെത്തിയ മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് ചുമതലയേൽക്കും. 11 മണിക്കാവും ചുമതലയേൽക്കുന്നത്. ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറൽ ​ഗ്യാസ് വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി ഏറ്റെടുക്കുന്നത്. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃ​ഗസംരക്ഷണം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യൻ ഏറ്റെടുക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്നലെ ചുമതല ഏറ്റിരുന്നു. മൂന്നാം മന്ത്രിസഭയിലെ മറ്റുള്ള മന്ത്രിമാരെല്ലാം ഇന്ന് ചുമതലയേൽക്കും.

Continue Reading

സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരും

സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരും. സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി അനുമതി നൽകി. ഇന്നലെ രാഷ്‌ട്രപതി ഭവാനിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. നേരത്തെ മന്ത്രിസ്ഥാനത്ത് ഒഴിയാൻ‌ സന്നദ്ധത അറിയിച്ച സുരേഷ് ​ഗോപിയുടെ ആവശ്യത്തെ പ്രധനമന്ത്രി അം​ഗീകരിച്ചില്ലായിരുന്നു. പിന്നീടാണ് സുരേഷ് ഗോപി കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരുന്നതിൽ സ്ഥിരീകരണം വന്നത്.

Continue Reading

മോദി സർക്കാർ അധികാരത്തിലേറി; മൂന്നാമതും നായകനായി മോദി

ന്യൂഡൽഹി: മൂന്നാമൂഴത്തിനായി പ്രധാനമന്ത്രിയായി ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യാ വാചകങ്ങൾ ചൊല്ലി കൊടുത്തു. 72 മന്ത്രിമാരാണ് മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. രാഷ്‌ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 8000 ൽ അധികം ആളുകളാണ് പങ്കെടുത്തത്. നിരവധി പ്രമുഖർ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

Continue Reading

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടത്താൻ തീരുമാനിച്ചു. ശനിയാഴ്ച രാത്രി 8 നു നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അത് മാറ്റി ഞായറാഴ്ച വൈകിട്ട് 6 നു നടത്താൻ തീരുമാനിച്ചു . ബി ജെ പി നേതാക്കളായ അമിത് ഷായും രാജ് നാഥ്‌ സിങ്ങും പാർട്ടി അധ്യക്ഷൻ ജെ. പി. നഡ്ഡയുടെ വസതിയിൽ ചർച്ചകൾ നടത്തി വരികയാണ്. വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗത്തിലേക്ക് എല്ലാ പാർട്ടി എം പി മാരെയും മുഖ്യമന്ത്രിമാരെയും ബിജെപി ക്ഷണിച്ചിട്ടുണ്ട്.

Continue Reading

തൃശ്ശൂരിലേക്ക് മെട്രോ നീട്ടാൻ ശ്രെമിക്കും, തൃശൂർ പൂരം നടത്തിപ്പിൽ മാറ്റം കൊണ്ട് വരും; സുരേഷ് ഗോപി

തൃശൂർ: കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രെമിക്കുമെന്ന് നിയുക്ത എം പി സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ ലോക്‌നാഥ്‌ ബെഹ്‌റയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അറിയിച്ചു. പൂരം നടത്തിപ്പിലും സമഗ്രമായ മാറ്റം കൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു. പൂരം വിവാദത്തിനു ഉണ്ടായ വീഴ്ച പരിശോധിച്ച് പരിഹരിക്കുമെന്നും, അതിനായി കലക്ടറുമായി സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. തൃശൂരിന് വേണ്ടി മാത്രമല്ല, കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവർത്തിക്കും എന്നും കൂടി സുരേഷ് ഗോപി വ്യക്തമാക്കി

Continue Reading

രണ്ടാം മോദി സർക്കാർ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി

ന്യൂഡൽഹി: മൂന്നാം തവണയും എൻ ഡി എ സർക്കാർ അധികാരത്തിൽ കയറുന്നതിന്റെ ഭാഗമായി രണ്ടാം എൻ ഡി എ സർക്കാരിന്റെ പ്രധാനമന്ത്രി പദവിയിൽ നിന്നും നരേന്ദ്രമോദി രാജി വെച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു വിനാണ് രാജിക്കത്ത് കൈമാറിയത്. പുതിയ സർക്കാർ അധികാരത്തിലെത്തുന്നത് വരെ മന്ത്രിസഭ തുടരാൻ രാഷ്‌ട്രപതി ആവശ്യപ്പെട്ടു. ജൂൺ 16 വരെയാണ് ഈ സർക്കാരിന്റെ കാലാവധി. മൂന്നാം എൻ ഡി എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.

Continue Reading

എൻ ഡി എ വീണ്ടും അധികാരത്തിലേക്ക്

ന്യൂഡൽഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ വിജയിച്ചു. കേന്ദ്ര മന്ത്രി സഭാ യോഗം ഇന്ന് ചേരും. ബി ജെ പി നേതാക്കളും എൻ ഡി എ നേതാക്കളും യോഗത്തിൽ പങ്കെടുക്കും. രണ്ടാം മോദി സർക്കാരിന്റെ അവസാന മന്ത്രി സഭാ യോഗമാണിത്. സത്യപ്രതിജ്ഞക്കുള്ള ഒരുക്കത്തിലാണ് എൻ ഡി എ. കേന്ദ്ര മന്ത്രിമാർ ആരൊക്കെയായിരിക്കും ഓരോരുത്തർക്കും ഏതൊക്കെ വകുപ്പുകൾ ലഭിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ന് ചർച്ച ചെയ്യും.

Continue Reading

തൃശ്ശൂരിൽ താമര വിരിഞ്ഞു; തൃശ്ശൂർ എടുത്ത് സുരേഷ് ഗോപി

തൃശ്ശൂർ: വടക്കുംനാഥന്റെ മണ്ണിൽ താമര വിരിയിച്ചു കൊണ്ട് സുരേഷ് ഗോപി വിജയിച്ചു. ഇന്ന് തൃശ്ശൂരിൽ എത്തുന്ന സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് ബി ജെ പി പ്രവർത്തകർ ഒരുക്കുന്നത്. 4,09,302 വോട്ടുകൾ നേടിയാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിൽ അക്കൗണ്ട് തുറക്കും എന്ന ലക്ഷ്യത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നിരവധി തവണ കേരളത്തിൽ വന്നിരുന്നു.

Continue Reading
Narendra Modi

പ്രധാനമന്ത്രി പാലക്കാടിന്റെ മണ്ണിൽ ; മോദി ജി ഇനിയും കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: കനത്ത ചൂടിലും പ്രധാനമന്ത്രിയുടെ വരവിനു വൻ സ്വീകരണമാണ് പാലക്കാട്ടെ ജനങ്ങൾ നൽകിയത്. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലേക്കും അദ്ദേഹം എത്തുമെന്നാണ് കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു ശേഷമുള്ള പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ റോഡ് ഷോ ആണ് ഇന്ന് പാലക്കാട് നടന്നത്.

Continue Reading