കേരള-അയോധ്യ ട്രെയിൻ സർവീസ് ഇന്ന് ഉണ്ടാകില്ല; ഒരാഴ്ചത്തേക്ക് നീട്ടി

കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ സർവീസ് ഒരാഴ്ച്ചത്തെക്ക് നീട്ടി. ഇന്ന് 7.10ന് സർവീസുകൾ ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അയോധ്യയിൽ ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാലാണ് സർവീസ് നീട്ടി വെച്ചത്. ട്രെയിനിലേക്കുള്ള ബുക്കിംഗും ആരംഭിച്ചിരുന്നില്ല. പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും […]

Continue Reading

അയോധ്യയിലെ രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ഇന്നുമുതൽ‌ പ്രവേശിക്കാം….

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ ആറര മുതലാണ് ദർശനം ആരംഭിക്കുക. പ്രതിദിനം ഒരുലക്ഷം പേർക്ക് ദർശനം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്ന് യുപി പൊലീസിന്റെ പ്രത്യേക സംഘം ഏറ്റെടുക്കും.

Continue Reading

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി. അവധി ഈ മാസം 22നാണ് അവധി പ്രഖ്യാപിച്ചത്. അവധി 22 ന് ഉച്ചവരെയായിരിക്കും. ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവധി.

Continue Reading

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ലഖ്‌നൗ (യു.പി): അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്നും നിര്‍ദേശമുണ്ട്. ശുചിത്വം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി. ജനുവരി 14 മുതല്‍ ശുചീകരണ ക്യാമ്പയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിഐപികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണമെന്നും ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗി നിർദ്ദേശിച്ചു.

Continue Reading

അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കു വെച്ച് ക്ഷേത്ര ട്രസ്റ്റ്

ലക്നൗ: രാമക്ഷേത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. നിലാ വെളിച്ചത്തിൽ തിളങ്ങുന്ന ക്ഷേത്രത്തിന്റെ ചിത്രങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചത്.

Continue Reading

അയോധ്യ രാമക്ഷേത്രത്തിനു ബോംബ് ഭീഷണി ; 2 പേർ അറസ്റ്റിൽ

ലക്നൗ∙ അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേരെ ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുനേർക്കും ഭീഷണിയുണ്ടായിരുന്നു. ഗോണ്ടയിൽനിന്നുള്ള തഹർ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് . സുബൈർ ഖാൻ എന്നയാളാണ് ഇത് ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെ ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ്, അയോധ്യയിലെ രാമക്ഷേത്രം […]

Continue Reading