ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനു ഇന്ന് തുടക്കം. രാവിലെ എട്ട് മണിക്ക് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും. സർക്കാരിന്റെയും ക്ഷേത്ര ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ഒരുക്കങ്ങളെല്ലാം തന്നെ പൂർത്തിയായിട്ടുണ്ട്. ഉത്സവ നാളുകളിൽ ദർശനത്തിനും പൊങ്കാലയ്ക്കും പതിവിലും കൂടുതൽ ഭക്തജനങ്ങൾ എത്തുമെന്നാണ് കണക്കുകൂട്ടൽ. അതിനാൽ വിപുലമായ സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 25 നാണ് പൊങ്കാല. ഇന്ന് മുതൽ ആഘോഷങ്ങൾക്ക് തിരി തെളിയും.
Continue Reading