‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോണുകൾക്ക് പ്രിയമേറുന്നു; മൂന്ന് മാസത്തിനിടെ കയറ്റുമതി ചെയ്തത് മൂന്ന് ദശലക്ഷം ഫോണുകൾ; നിർമ്മാണത്തിൽ‌ 50 ശതമാനത്തിന്റെ വളർച്ച

ഇന്ത്യയിൽ പുത്തൻ ഉയരങ്ങൾ കീഴടക്കി ആപ്പിൾ. 2023-14 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനാലിസ് (Canalys) ആണ് റിപ്പോർ‌ട്ട് പുറത്തുവിട്ടത്. നാലാം പാദത്തിൽ ഐഫോൺ നിർമ്മാണത്തിൽ 50 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ കമ്പനി മൂന്ന് ദശലക്ഷം ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ഇതോടെ വിപണി വിഹിതം 7.3 ശതമാനമായി ഉയർന്നു. ഐഫോണിന്റെ 15 സീരിസാണ് വൻ ഹിറ്റായത്. ദീപാവലി സീസണിലാണ് വിപണി ഉയർന്നത്.

Continue Reading